മഹാത്മാ അയ്യന്‍കാളി ഗുരുദേവന്റെ 163-ാം ജന്മദിന മഹോത്സവം നിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്യുന്നു.
സചിവോത്തമപുരം: മഹാത്മാ അയ്യന്‍കാളി ഗുരുദേവന് സാമൂഹ്യ - സാമ്പത്തിക സുരക്ഷിതത്വത്തിന്റെ പ്രതീകമാണെന്ന് നിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്.
മഹാത്മാ അയ്യന്‍കാളിയുടെ 163-ാം ജന്മദിന മഹോത്സവം സചിവോത്തമപുരം നിധിന്‍രാജ് നഗറില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വാഗത സംഘം ചെയര്മാന് പി.എസ്. പ്രേംസാഗര്‍ അധ്യക്ഷത വഹിച്ചു. വിനു ജോബ് എംഎല്‍എ ജന്മദിന സന്ദേശം നല്കി.
ജില്ലാ പഞ്ചായത്ത് അംഗം പി.കെ. വൈശാഖ്, പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതാകുമാരി സലിമോന്‍, സി.കെ. ശശിധരന്, ആര്. പ്രസന്നന്, സി.കെ. ബിജുക്കുട്ടന്, അരുണ്‍ ബാബു, സി.ജി. ഷൈജു എന്നിവര്‍ പ്രസംഗിച്ചു.