ഭാരതീയ ദളിത് കോൺഗ്രസ് ജില്ലാ കമ്മിറ്റി നടത്തിയ അയ്യൻകാളി ജയന്തി ദിനാഘോഷം ഡിസിസി വൈസ് പ്രസിഡന്റ് എ. സുരേഷ് കുമാർ ഉദ്ഘാടനം ചെയ്യുന
പത്തനംതിട്ട: ഭാരതീയ ദളിത് കോൺഗ്രസ് ജില്ലാ കമ്മിറ്റി നടത്തിയ അയ്യൻകാളി ജയന്തി ദിനാഘോഷം ഡിസിസി വൈസ് പ്രസിഡന്റ് എ. സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു.
ജാതി വിവേചനത്തിനെതിരേ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നടത്തിയ നിരന്തര സമരങ്ങളാണ് ഭാരതത്തിൽ അധസ്ഥിത ജനവിഭാഗങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിച്ചതെന്ന് സുരേഷ് കുമാർ പറഞ്ഞു. ജില്ലാ പ്രസിഡന്റ് എ. കെ. ലാലു അധ്യക്ഷത വഹിച്ചു. കെ. എൻ. രാജൻ, എം. പി. രാജു, പാണ്ടിമലപ്പുറം മോഹനൻ, സുരേഷ് പാണിൽ എന്നിവർ പ്രസംഗിച്ചു.