ചെറുതോണി: തോപ്രാംകുടി സർവീസ് സഹ. ബാങ്ക് തിരിമറി പ്രതികളെ സിപിഎം ജില്ലാ നേതൃത്വം സംരക്ഷിക്കുന്നതായി യൂത്ത് കോൺഗ്രസ് വാത്തിക്കുടി മണ്ഡലം കമ്മിറ്റി ആരോപിച്ചു. ബാങ്കിൽ നടന്ന ക്രമകേടിൽ ആരോപണവിധേയയായ സിപിഎം നേതാവിന്റെ ഭാര്യക്ക് ചെറുതോണിയിൽ പ്രവർത്തിക്കുന്ന ബാങ്കിൽ നിയമനം നൽകുന്നതിന് ബാങ്ക് ബോർഡ് എൻഒസി നൽകിയത് പുതിയ ഭരണസമിതിക്കും തട്ടിപ്പിൽ പങ്കുണ്ടെന്നു തെളിയിക്കുന്നതാണ്.
കേസിൽ ആരോപണവിധേയയായ വ്യക്തിക്ക് എൻഒസി നൽകാൻ ബാങ്കിന് എങ്ങനെനാകുമെന്ന് സിപിഎം നേതൃത്വം വ്യക്തമാക്കണം. ജോയിന്റ് രജിസ്ട്രാർ ഒപ്പിടാത്തതാണ് ഇവരുടെ നിയമനം വൈകാൻ കാരണമെന്നും യൂത്ത് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.
ജനങ്ങളെ വഞ്ചിച്ചു പണം തട്ടിയെടുക്കുകയും അനധികൃത നിയമനങ്ങൾക്കു പിന്തുണ നൽകുകയും ചെയ്യുന്ന സിപിഎം ജില്ലാ നേതൃത്വത്തിനെതിരേ മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും നേരിൽക്കണ്ട് പരാതി നൽകുമെന്നും യൂത്ത് കോൺഗ്രസ് വാത്തിക്കുടി മണ്ഡലം പ്രസിഡന്റ് നിതിൻ ജോയി, നേതാക്കളായ ജോൺസൺ ജോയി, അനൽമോൻ, റോബിൻ, സുമീഷ് എന്നിവർ അറിയിച്ചു.
Tags : Nattuvishesham Districtnews Bank Fraud