x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വട​ക്ക​ഞ്ചേ​രി​യെ സു​ന്ദ​രി​യാ​ക്കാ​ൻ സൗ​ന്ദ​ര്യ​വത്കര​ണ പ​ദ്ധ​തി


Published: November 7, 2025 07:17 AM IST | Updated: November 7, 2025 07:17 AM IST

വ​ട​ക്ക​ഞ്ചേ​രി: വ​ട​ക്ക​ഞ്ചേ​രി​യെ സു​ന്ദ​രി​യാ​ക്കാ​നു​ള്ള സൗ​ന്ദ​ര്യ​വ​ത്ക​ര​ണ പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി. ടൗ​ൺ സൗ​ന്ദ​ര്യ​വ​ത്ക​രി​ക്കു​ന്ന​തി​ന്‍റെ ഉ​ദ്ഘാ​ട​നം പി.​പി. സു​മോ​ദ് എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്തി​ന്‍റെ 2025-26 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് സൗ​ന്ദ​ര്യ​വ​ത്ക​ര​ണം.

 

ന​ട​പ്പാ​ത​യി​ലെ കൈ​വ​രി​യി​ൽ പൂ​ച്ചെ​ട്ടി​ക​ൾ ഘ​ടി​പ്പി​ച്ചാ​ണ് ടൗ​ണി​നെ മ​നോ​ഹ​രി​യാ​ക്കു​ന്ന​ത്. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്‌ ലി​സി സു​രേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം അ​നി​ത പോ​ൾ​സ​ൺ, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ അ​ഡ്വ. ശ്രീ​ക​ല, ര​ശ്മി ഷാ​ജി, സു​മി​ത ഷ​ഹീ​ർ, വ​ട​ക്ക​ഞ്ചേ​രി സി​ഐ കെ.​പി. ബെ​ന്നി, ഉ​മ്മ​ർ ഫാ​റൂ​ഖ്, ജോ​മോ​ൻ, വി​ജേ​ഷ്, പ​ഞ്ചാ​യ​ത്ത്‌ സെ​ക്ര​ട്ട​റി ടി.​എ​സ്.​അ​ഭി​ൻ പ്ര​സം​ഗി​ച്ചു.


അ​തേ​സ​മ​യം ന​ട​ന്നു​പോ​കാ​ൻ ഇ​ട​മി​ല്ലാ​ത്ത​വി​ധം ന​ട​പ്പാ​ത​ക​ളി​ലെ​ല്ലാം വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​രാ​ണ്. ഇ​തു കൂ​ടാ​തെ ക​ട​ക​ളി​ലെ സാ​ധ​ന​ങ്ങ​ളും ന​ട​പ്പാ​ത​ക​ളി​ലാ​ണ് വി​ല്പ​ന​ക്ക് വ​ക്കു​ന്ന​ത്. ന​ന്നേ വീ​തി​യി​ല്ലാ​ത്ത ന​ട​പ്പാ​ത​യി​ൽ ഇ​നി കൈ​വ​രി​ക​ളി​ൽ പൂ​ച്ചെ​ട്ടി കൂ​ടി വ​ച്ചാ​ൽ ഇ​രു​ഭാ​ഗ​ത്തും ത​ട്ടി ന​ട​ക്കാ​നാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​കു​മെ​ന്നാ​ണ് യാ​ത്ര​ക്കാ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.


സൗ​ന്ദ​ര്യ​വ​ത്ക​ര​ണം എ​ന്നൊ​ക്കെ പ​റ​ഞ്ഞ് എ​ന്തെ​ങ്കി​ലു​മൊ​ക്കെ കാ​ട്ടി​ക്കൂ​ട്ടി ഫ​ണ്ട് ദു​ർ​വ്യ​യ​മാ​ണ് ന​ട​ത്തു​ന്ന​തെ​ന്ന ആ​ക്ഷേ​പ​വു​മു​ണ്ട്. സൗ​ന്ദ​ര്യ​വ​ത്ക​ര​ണം എ​ന്ന് പ​റ​ഞ്ഞ് ജൂ​ൺ മാ​സ​ത്തി​ലെ പ​രി​സ്ഥി​തി ദി​ന​ത്തി​ൽ ന​ടു​ന്ന പൂ​ച്ചെ​ടി​ക​ൾ​ക്കും ത​ണ​ൽ വൃ​ക്ഷ​ങ്ങ​ൾ​ക്കും പി​ന്നീ​ട് എ​ന്ത് സം​ഭ​വി​ക്കു​ന്നു എ​ന്ന് ആ​രും നോ​ക്കു​ന്നി​ല്ല.


ക​ഴി​ഞ്ഞ പ​രി​സ്ഥി​തി ദി​ന​ത്തി​ൽ ആ​മ​ക്കു​ള​ത്തും മി​ഷ​ൻ സ്കൂ​ളി​നു സ​മീ​പ​വും ന​ട്ട ചെ​ടി​ക​ളെ​ല്ലാം കാ​ടു​മൂ​ടി ന​ശി​ച്ചു.

Tags : local nattuvishesham Vadakkancheri

Recent News

Corehub Up