x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​സി​എ​സ്എ​ല്‍: കോ​ത​മം​ഗ​ലം രൂ​പ​ത കൗ​ണ്‍​സി​ലും ആ​നി​മേ​റ്റേ​ഴ്‌​സ് സം​ഗ​മ​വും


Published: July 20, 2026 03:10 AM IST | Updated: July 20, 2026 03:10 AM IST

മു​വാ​റ്റു​പു​ഴ: കെ​സി​എ​സ്എ​ല്‍ കോ​ത​മം​ഗ​ലം രൂ​പ​ത കൗ​ണ്‍​സി​ലും ആ​നി​മേ​റ്റേ​ഴ്‌​സ് സം​ഗ​മ​വും മാ​ര്‍​ഗ​രേ​ഖ പ്ര​കാ​ശ​ന​വും മൂ​വാ​റ്റു​പു​ഴ നെ​സ്റ്റ് പാ​സ്റ്റ​റ​ല്‍ സെ​ന്‍റ​റി​ല്‍ ന​ട​ന്നു. രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. ഡോ. ​പ​യ​സ് മ​ലേ​ക്ക​ണ്ട​ത്തി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ക​ഴി​ഞ്ഞ പ്ര​വ​ര്‍​ത്ത​ന വ​ര്‍​ഷ​ത്തി​ലെ മി​ക​ച്ച യൂ​ണി​റ്റു​ക​ളാ​യ സെ​ന്‍റ് ജോ​സ​ഫ് എ​ല്‍​പി​എ​സ് നെ​ല്ലി​മ​റ്റം, സെ​ന്‍റ് ജോ​സ​ഫ് ഹൈ​സ്‌​കൂ​ള്‍ ആ​ര​ക്കു​ഴ, സെ​ന്‍റ് ജോ​സ​ഫ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ ക​രി​മ​ണ്ണൂ​ര്‍, സെ​ന്‍റ് അ​ഗ​സ്റ്റി​ന്‍​സ് ഗേ​ള്‍​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ കോ​ത​മം​ഗ​ലം എ​ന്നി​വ​ര്‍​ക്കു​ള്ള അ​വാ​ര്‍​ഡു​ക​ള്‍ സ​മ്മേ​ള​ന​ത്തി​ല്‍ വി​ത​ര​ണം ചെ​യ്തു.

ക​ഴി​ഞ്ഞ പ്ര​വ​ര്‍​ത്ത​ന വ​ര്‍​ഷ​ത്തി​ലെ മി​ക​ച്ച ആ​നി​മേ​റ്റ​റാ​യ ക​രി​മ​ണ്ണൂ​ര്‍ സെ​ന്‍റ് ജോ​സ​ഫ് ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ സി​സ്റ്റ​ര്‍ നി​സ്തു​ല​യ്ക്ക് ബ​ഹു​മ​തി​പ​ത്രം സ​മ്മാ​നി​ച്ചു. സം​സ്ഥാ​ന​ത​ല​ത്തി​ല്‍ ക​ഴി​ഞ്ഞ വ​ര്‍​ഷ​ത്തെ മി​ക​ച്ച ആ​നി​മേ​റ്റ​ര്‍ അ​വാ​ര്‍​ഡ് ക​ര​സ്ഥ​മാ​ക്കി​യ രൂ​പ​ത ഓ​ര്‍​ഗ​നൈ​സ​ര്‍ ആ​ര​ക്കു​ഴ സെ​ന്‍റ് ജോ​സ​ഫ് ഹൈ​സ്‌​കൂ​ളി​ലെ സി​സ്റ്റ​ര്‍ ലി​റ്റി​ല്‍ ട്രീ​സ​യെ ആ​ദ​രി​ച്ചു.

രൂ​പ​താ പ്ര​സി​ഡ​ന്‍റ് ജി​ജോ മാ​നു​വ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രൂ​പ​ത ചെ​യ​ര്‍​മാ​ന്‍ തൊ​മ്മി ച​ന്ദ്ര​ന്‍​കു​ന്നേ​ല്‍, ഡ​യ​റ​ക്ട​ര്‍ ഫാ. ​മാ​ത്യു രാ​മ​നാ​ട്ട്, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ​ല്‍​സ മ​രി​യ ജോ​ഫി, ട്ര​ഷ​റ​ര്‍ ലൗ​ഷ സി​റി​യ​ക്ക്, ഓ​ര്‍​ഗ​നൈ​സ​ര്‍ സി​സ്റ്റ​ര്‍ ലി​റ്റി​ല്‍ ട്രീ​സ, സി​സ്റ്റ​ര്‍ ടെ​സ്മി, സി​സ്റ്റ​ര്‍ ലി​ന്‍​ഡ, സി​സ്റ്റ​ര്‍ ഡോ​ണി​യ, സി​സ്റ്റ​ര്‍ ഷെ​റി​ന്‍, സി​സ്റ്റ​ര്‍ ഫ്രാ​ന്‍​സ്‌​ലെ​റ്റ്, അ​ധ്യാ​പ​ക​രാ​യ സൂ​സ​ന്‍ ചാ​ക്കോ, ആ​ന്‍ മേ​രി, ബ്ര​ദ​ര്‍ റീ​ജ​ന്‍റ് കെ​വി​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

 

Tags : Kothamangalam Diocese Council

Recent News

Corehub Up