x
ad
Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​വ​രാ​വ​കാ​ശ നി​യ​മ​ത്തി​ന്‍റെ പ്ര​യോ​ജ​നം പാ​ർ​ശ്വ​വ​ത്ക​രി​ക്ക​പ്പെ​ട്ട​വ​രി​ലേ​ക്കും എ​ത്ത​ണം: മു​ഖ്യ വി​വ​രാ​വ​കാ​ശ ക​മ്മി​ഷ​ണ​ർ

വെബ്ഡെസ്ക്
Published: November 18, 2026 11:05 PM IST | Updated: November 18, 2026 11:05 PM IST

ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച വി​വ​രാ​വ​കാ​ശ സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്ത് മു​ഖ്യ വി​വ​രാ​വ​കാ​ശ ക​മ്മി​ഷ​ണ​ർ വി. ​ഹ​രി നാ​യ​ർ പ്ര​സം​ഗി​ക്കു​ന്നു.

ആ​ല​പ്പു​ഴ: വി​വ​രാ​വ​കാ​ശ നി​യ​മ​ത്തി​ന്‍റെ പ്ര​യോ​ജ​ന​വും ആ​നു​കൂ​ല്യ​വും സ​മൂ​ഹ​ത്തി​ലെ പാ​ർ​ശ്വ​വ​ത്ക​രി​ക്ക​പ്പെ​ട്ട ജ​ന​വി​ഭാ​ഗ​ങ്ങ​ളി​ലേ​ക്കു കൂ​ടി എ​ത്ത​ണ​മെ​ന്ന് മു​ഖ്യ വി​വ​രാ​വ​കാ​ശ ക​മ്മി​ഷ​ണ​ർ വി. ​ഹ​രി നാ​യ​ർ. ജി​ല്ല​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച വി​വ​രാ​വ​കാ​ശ സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സ​മൂ​ഹ​ത്തി​ലെ പി​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ൾ​ക്കി​ട​യി​ലും വി​വ​രാ​വ​കാ​ശ നി​യ​മ​ത്തെ​ക്കു​റി​ച്ച് അ​വ​ബോ​ധം വ​ള​ർ​ത്തേ​ണ്ട​തു​ണ്ട്. ഇ​തി​നാ​യി പി​ന്നാ​ക്ക​മേ​ഖ​ല​ക​ളി​ൽ നേ​രി​ട്ടെ​ത്തി ബോ​ധ​വ​ത്ക​ര​ണം ന​ട​ത്താ​ൻ ക​ഴി​ഞ്ഞ​തി​ലു​ള്ള സ​ന്തോ​ഷം മു​ഖ്യ വി​വ​രാ​വ​കാ​ശ ക​മ്മി​ഷ​ണ​ർ പ​ങ്കു​വ​ച്ചു.

ത​മി​ഴ്നാ​ട്, ക​ർ​ണാ​ട​ക, ആ​ന്ധ്ര​പ്ര​ദേ​ശ് തു​ട​ങ്ങി​യ അ​യ​ൽ​സം​സ്ഥാ​ന​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് കേ​ര​ള​ത്തി​ൽ വി​വ​രാ​വ​കാ​ശ അ​പേ​ക്ഷ​ക​ൾ കെ​ട്ടി​ക്കി​ട​ക്കു​ന്ന സാ​ഹ​ച​ര്യം കു​റ​വാ​ണെ​ന്ന​ത് അ​ഭി​ന​ന്ദ​നാ​ർ​ഹ​മാ​ണ്. എ​ന്നാ​ൽ, ചി​ല ഉ​ദ്യോ​ഗ​സ്ഥ​ർ വി​വ​രാ​വ​കാ​ശ അ​പേ​ക്ഷ​ക​രെ ശ​ത്രു​താ മ​നോ​ഭാ​വ​ത്തോ​ടെ കാ​ണു​ന്ന പ്ര​വ​ണ​ത നി​ല​നി​ൽ​ക്കു​ന്നു​ണ്ടെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

പൊ​ലി​സ് ഉ​ൾ​പ്പ​ടെ​യു​ള്ള വ​കു​പ്പു​ക​ളി​ലെ ചി​ല ഉ​ദ്യോ​ഗ​സ്ഥ​ർ വി​വ​രാ​വ​കാ​ശ അ​പേ​ക്ഷ​ക​ൾ​ക്കു മ​റു​പ​ടി ന​ൽ​കു​ന്ന​തി​ൽ സ​മ​യ​നി​ഷ്ഠ പാ​ലി​ക്കാ​റി​ല്ലെ​ന്ന് സെ​മി​നാ​റി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സം​സ്ഥാ​ന വി​വ​രാ​വ​കാ​ശ ക​മ്മി​ഷ​ണ​ർ ഡോ. ​സോ​ണി​ച്ച​ൻ പി. ​ജോ​സ​ഫ് പ​റ​ഞ്ഞു. നി​യ​മ​പ്ര​കാ​രം ന​ൽ​കാ​വു​ന്ന രേ​ഖ​ക​ളാ​ണെ​ങ്കി​ൽ അ​വ ന​ൽ​കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ ത​യ്യാ​റാ​ക​ണം.

വി​വ​രാ​വ​കാ​ശ നി​യ​മം നി​ല​വി​ൽ​വ​ന്ന് ര​ണ്ടു പ​തി​റ്റാ​ണ്ട് പി​ന്നി​ട്ടി​ട്ടും അ​പേ​ക്ഷ​ക​ൾ ല​ഭി​ക്കു​മ്പോ​ൾ ചി​ല ഉ​ദ്യോ​ഗ​സ്ഥ​ർ അ​വ​യെ ശ​ല്യ​മാ​യാ​ണ് കാ​ണു​ന്ന​തെ​ന്ന് സം​സ്ഥാ​ന വി​വ​രാ​വ​കാ​ശ ക​മ്മി​ഷ​ണ​ർ ഡോ.​എം. ശ്രീ​കു​മാ​ർ ചൂ​ണ്ടി​ക്കാ​ട്ടി. വി​വ​ര​ങ്ങ​ൾ ന​ൽ​കു​ന്ന​ത് ത​ങ്ങ​ൾ നി​ർ​വ​ഹി​ക്കേ​ണ്ട ഗൗ​ര​വ​മേ​റി​യ ഉ​ത്ത​ര​വാ​ദി​ത്വമാ​യി ക​ണ്ട് ഉ​ദ്യോ​ഗ​സ്ഥ​ർ പ്ര​വ​ർ​ത്തി​ക്ക​ണം. സെ​മി​നാ​റി​ന്‍റെ ഭാ​ഗ​മാ​യി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു വി​വ​രാ​വ​കാ​ശ നി​യ​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ശ​യ​ങ്ങ​ൾ ദൂ​രീ​ക​രി​ക്കു​ന്ന​തി​നു​ള്ള സെ​ഷ​നും ഒ​രു​ക്കി​യി​രു​ന്നു.

പ​രി​പാ​ടി​യി​ൽ എ​ഡി​എം സി. ​പ്രേം​ജി, ക​മ്മി​ഷ​ൻ റി​സോ​ഴ്സ് പേ​ഴ്സ​ൺ കെ. ​പ്ര​സാ​ദ്, കാ​ർ​മ​ൽ ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ ഫാ. ​പോ​ൾ തു​ണ്ടു​പ​റ​മ്പി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Right to Information Seminar Nattuvishesham DistrictNews

Recent News

Corehub Up