x
ad
Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബി​നു ജോ​യിക്ക് കെ​സി​ബി​സി​യു​ടെ മി​ക​ച്ച അ​ധ്യാ​പ​ക പു​ര​സ്‌​കാ​രം

ബെ​ന്നി ചി​റ​യി​ല്‍
Published: February 17, 2026 04:38 AM IST | Updated: February 17, 2026 04:38 AM IST

ച​ങ്ങ​നാ​ശേ​രി: അ​ധ്യാ​പ​ക സേ​വ​ന​ത്തി​ല്‍നി​ന്നു വി​ര​മി​ക്കാ​നി​രി​ക്കെ ബി​നു ജോ​യി സാ​റി​നെ തേ​ടി കെ​സി​ബി​സി​യു​ടെ അം​ഗീ​കാ​രം. കു​റു​മ്പ​നാ​ടം സെ​ന്‍റ് ആ​ന്‍റ​ണീ​സ് എ​ല്‍പി സ്‌​കൂ​ളി​ലെ പ്ര​ധാ​ന അ​ധ്യാ​പ​ക​ന്‍ ബി​നു ജോ​യ് സാ​റി​നാ​ണ് കെ​സി​ബി​സി​യു​ടെ മി​ക​ച്ച അ​ധ്യാ​പ​ക​നു​ള്ള അ​വാ​ര്‍ഡ് ല​ഭി​ച്ച​ത്. ത​ന്‍റെ മൂ​ന്ന​ര പ​തി​റ്റാ​ണ്ടു​കാ​ലം നീ​ണ്ടു​നി​ന്ന അ​ധ്യാ​പ​ന കാ​ലം മാ​ര്‍ച്ചി​ല്‍ അ​വ​സാ​നി​ക്കാ​നി​രി​ക്കെ​യാ​ണ് ഈ ​അം​ഗീ​കാ​രം അ​ദ്ദേ​ഹ​ത്തെ തേ​ടി​യെ​ത്തി​യ​ത്.

സേ​വ​നം ചെ​യ്ത സ്‌​കൂ​ളു​ക​ളു​ടെ​യെ​ല്ലാം ഉ​ന്ന​മ​ന​ത്തി​നു​വേ​ണ്ടി അ​ക്ഷീ​ണം പ​രി​ശ്ര​മി​ച്ച ബി​നു​സാ​ര്‍ ത​ന്‍റേ​താ​യ ക​യ്യൊ​പ്പ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. 1991 മു​ത​ല്‍ തു​ട​ങ്ങി​യ ത​ന്‍റെ അ​ധ്യാ​പ​ന ജീ​വി​ത​ത്തി​ല്‍ അ​ര്‍ഹ​ത​യ്ക്കു​ള്ള അം​ഗീ​കാ​രം എ​ന്ന നി​ല​യി​ല്‍ ഒ​ട്ടേ​റെ അം​ഗീ​കാ​ര​ങ്ങ​ള്‍ അ​ദ്ദേ​ഹ​ത്തി​നു ല​ഭി​ച്ചി​ട്ടു​ണ്ട്. 2016ല്‍ ​കു​റു​മ്പ​നാ​ടം സെ​ന്‍റ് ആ​ന്‍റ​ണീ​സ് സ്‌​കൂ​ളി​ന്‍റെ സാ​ര​ഥ്യം ഏ​റ്റെ​ടു​ത്ത​തു മു​ത​ല്‍ ഭൗ​തി​ക​വും അ​ക്കാ​ദ​മി​ക​വു​മാ​യ ത​ല​ങ്ങ​ളി​ല്‍ സ്‌​കൂ​ളി​നെ ഏ​റ്റ​വും മി​ക​ച്ച​താ​ക്കാ​ന്‍ അ​ദ്ദേ​ഹം അ​ക്ഷീ​ണം പ​രി​ശ്ര​മി​ച്ചു.

സ്‌​കൂ​ള്‍ വ​ള​പ്പി​ല്‍ ക​ഴി​ഞ്ഞ ഒ​മ്പ​തു വ​ര്‍ഷ​ക്കാ​ല​മാ​യി ബി​നു​സാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ പ​ച്ച​ക്ക​റി കൃ​ഷി സം​സ്ഥാ​ന ത​ല​ത്തി​ല്‍ ത​ന്നെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​രു​ന്നു. വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ​യും സം​സ്ഥാ​ന കൃ​ഷി വ​കു​പ്പി​ന്‍റെ​യും അ​വാ​ര്‍ഡു​ക​ള്‍ക്കൊ​പ്പം കേ​ന്ദ്ര പോ​സ്റ്റ​ല്‍ ഡി​പ്പാ​ര്‍ട്ട്‌​മെ​ന്‍റ്, കോ​ട്ട​യം ജി​ല്ലാ കൃ​ഷി വ​കു​പ്പ്, ച​ങ്ങ​നാ​ശേ​രി ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്, അ​തി​രൂ​പ​താ കോ​ര്‍പ​റേ​റ്റ് മാ​നേ​ജ്‌​മെ​ന്‍റ്, മാ​ട​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ല്‍നി​ന്നെ​ല്ലാം ഈ ​അ​ധ്യാ​പ​ക​ന്‍റെ പ്ര​വ​ര്‍ത്ത​ന മി​ക​വി​നു നി​ര​വ​ധി അം​ഗീ​കാ​ര​ങ്ങ​ളും ആ​ദ​ര​വും ല​ഭി​ച്ചു.

സ്‌​കൂ​ളി​ന്‍റെ ചു​റ്റു​മു​ള്ള അ​ര​യേ​ക്ക​റോ​ളം സ്ഥ​ല​ത്ത് വി​വി​ധ​യി​നം കൃ​ഷി​ക​ൾ ചെ​യ്തു മ​ണ്ണി​ല്‍ പൊ​ന്നു​വി​ള​യി​ച്ച ച​രി​ത്ര​വും ഈ ​അ​ധ്യാ​പ​ക​നു​ണ്ട്. കേ​ര​ള സ​ര്‍ക്കാ​രി​ന്‍റെ കൃ​ഷി വി​ക​സ​ന ക​ര്‍ഷ​ക ക്ഷേ​മ വ​കു​പ്പ് ഏ​ര്‍പ്പെ​ടു​ത്തി​യ പു​ര​സ്‌​കാ​ര​വും രാ​ഷ്‌​ട്ര ദീ​പി​ക ലി​മി​റ്റ​ഡി​ന്‍റെ ജൈ​വ ന​ന്മ അ​വാ​ര്‍ഡും സ്‌​കൂ​ളി​നു നേ​ടി​ക്കൊ​ടു​ത്ത​ത് ബി​നു സാ​റി​ന്‍റെ തീ​വ്ര പ​രി​ശ്ര​മ​ങ്ങ​ളാ​ണ്. കോ​ട്ട​യം ജി​ല്ലാ കൃ​ഷി വ​കു​പ്പി​ന്‍റെ മി​ക​ച്ച പ്ര​ധാ​ന അ​ധ്യാ​പ​ക​നെ​ന്ന ബ​ഹു​മ​തി​യും ഈ ​അ​ധ്യാ​പ​ക​നു ല​ഭി​ച്ചി​ട്ടു​ണ്ട്.

Tags : nattu vishesham KCBC's Outstanding Teacher Award

Recent News

Corehub Up