പ്രതീകാത്മക ചിത്രം
പാലാ: 45ാമത് ബിഷപ് വയലില്‍ അഖില കേരള ഇന്റര്‍ കൊളീജിയറ്റ് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് ഇന്നു മുതല്‍ 11 വരെ സെന്റ് തോമസ് കോളജിലെ ഇന്റഗ്രേറ്റഡ് സ്പോര്‍ട്സ് കോംപ്ലക്സ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ആരംഭിക്കും.
ഉച്ചകഴിഞ്ഞ് മൂന്നിന് റോണി കെ. ബേബി എംഎല്‍എ ഉദ്ഘാടനം നിര്‍വഹിക്കും. ഉച്ചയ്ക്ക് 12നും ഉച്ചകഴിഞ്ഞു മൂന്നിനുമാണ് മത്സരങ്ങള്‍. ഇന്നു നടക്കുന്ന മത്സരത്തില്‍ സെന്റ് ജോര്‍ജ് കോളജ് അരുവിത്തുറ ക്രൈസ്റ്റ് കോളജ് ഇരിങ്ങാലക്കുടയെ നേരിടും. ഉച്ചകഴിഞ്ഞു മൂന്നിന് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ പാലാ സെന്റ് തോമസ് കോളജ് കോട്ടയം സിഎംഎസ് കോളജിനെ നേരിടും.
പാലാ രൂപതയുടെ പ്രഥമ മെത്രാനായിരുന്ന മാര്‍ സെബാസ്റ്റ്യന്‍ വയലിലിന്റെ മെത്രാഭിഷേകത്തിന്റെ ഇരുപത്തഞ്ചാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി 1975 ല്‍ ആരംഭിച്ചതാണ് ബിഷപ് വയലില്‍ വോളി. അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ-വനിതാ വിഭാഗങ്ങളിലെ ഫൈനല്‍ മത്സരങ്ങള്‍ 11ന് നടക്കും. പ്രവേശനം സൗജന്യമായിരിക്കും.
Tags : Volleyball Tournament NattuVishasham DistrictNews