കോട്ടൂർ വാഴപ്പള്ളിയിൽ നിയന്ത്രണംവിട്ട കാറിടിച്ച് ബസ് കാത്തിരിപ്പുകേന്ദ്രം തകർന്ന നിലയിൽ.
കോട്ടൂർ: കോട്ടൂർ വാഴപ്പള്ളിയിൽ നിയന്ത്രണംവിട്ട കാറിടിച്ച് ബസ് കാത്തിരിപ്പുകേന്ദ്രം പൊളിഞ്ഞു. ഇന്നലെ പുലർച്ചെ ഒന്നോടെയായിരുന്നു അപകടം. പരിക്കേറ്റ ഡ്രൈവറെ നാട്ടുകാർ ചേർന്ന് ആശുപത്രിയിലാക്കി. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗവും തകർന്നു.
നാലു തൂണുകളും തകർന്നതിനാൽ കാത്തിരിപ്പുകേന്ദ്രം നിലംപൊത്തിയ സ്ഥിതിയിലാണ്. 2017-18ൽ മുൻ എംഎൽഎ കെ.എസ്. ശബരീനാഥിന്റെ ആസ് തി വികസന ഫണ്ട് ഉപയോഗിച്ചാണ് വാഴപ്പള്ളി ജംഗ്ഷ നി ൽ കാത്തിരിപ്പുകേന്ദ്രം നിർമി ച്ചത്.
Tags : Local News Nattuvishesham Thiruvananthapuram