x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ട്ട​നാ​ട്ടി​ൽ വീ​ടു​ക​ൾ ക​യ​റി​ വോ​ട്ട് ഉ​റ​പ്പി​ക്കാ​ൻ സ്ഥാ​നാ​ർ​ഥി​ക​ൾ


Published: December 5, 2025 11:26 PM IST | Updated: December 5, 2025 11:26 PM IST

കു​ട്ട​നാ​ട്: തെര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണം കൊ​ട്ടി​ക്ക​ലാ​ശ​ത്തോ​ട​ടു​ക്കു​മ്പോ​ൾ ഊ​ണും ഉ​റ​ക്ക​വും ഉ​പേ​ക്ഷി​ച്ച് വീ​ടു​ക​ൾ ക​യ​റി​യി​റ​ങ്ങി വോ​ട്ടു​റ​പ്പി​ക്കാ​നു​ള്ള നെ​ട്ടോ​ട്ട​ത്തി​ൽ മു​ന്ന​ണി​ക​ളും സ്ഥാ​നാ​ർ​ഥി​ക​ളും. ത​ദ്ദേ​ശ​ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് ന​ട​ന്ന ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കു​ട്ട​നാ​ട്ടി​ലെ പ​തി​മൂ​ന്നു പ​ഞ്ചാ​യ​ത്തു​ക​ളി​ൽ നാ​ലെ​ണ്ണ​ത്തി​ൽ യു​ഡി​എ​ഫും 9 എ​ണ്ണ​ത്തി​ൽ എ​ൽ​ഡി​എ​ഫും വി​ജ​യി​ച്ച​പ്പോ​ൾ ര​ണ്ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഒ​ന്നു വീ​തം നേ​ടി ഇ​രു​കൂ​ട്ട​രും ഒ​പ്പ​ത്തി​നൊ​പ്പം വി​ജ​യം പ​ങ്കി​ട്ടു.

എ​ന്നാ​ൽ ഇ​ക്കു​റി വാ​ർ​ഡ് വി​ഭ​ജ​നം വ​രി​ക​യും മി​ക്ക പ​ഞ്ചാ​യ​ത്തു​ക​ളി​ലും ഒ​ന്നോ അ​തി​ല​ധി​ക​മോ വാ​ർ​ഡു​ക​ൾ കൂ​ട്ടി​ച്ചേ​ർ​ക്ക​പ്പെ​ടു​ക​യും ചെ​യ്ത​തോ​ടെ വാ​ർ​ഡ് വി​ഭ​ജ​നം ത​ങ്ങ​ൾ​ക്ക് അ​നു​കൂ​ലം എ​ന്ന് യു​ഡി​എ​ഫും എ​ൽ​ഡി​എ​ഫും ഒ​രേ​പോ​ലെ പറയുന്നു. മുൻ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽനി​ന്ന് വ്യ​ത്യ​സ്ത​മാ​യി എ​ൽ​ഡി​എ​ഫി​ന് പാ​ള​യ​ത്തി​ൽനി​ന്നു​ത​ന്നെ പ​ട ഉയ​ർ​ന്ന​ത് യു​ഡി​എ​ഫി​ന്‍റെ പ്ര​തീ​ക്ഷ വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്. കൈ​ന​ക​രി, രാ​മ​ങ്ക​രി, നീ​ലം​പേ​രൂ​ർ തു​ട​ങ്ങി​യ പ​ഞ്ചാ​യ​ത്തു​ക​ളി​ലാണ് ഇ​ത് കൂ​ടു​ത​ൽ പ്ര​ക​ട​മാ​യി​ട്ടു​ള്ള​ത്.

നീ​ലം​പേ​രൂ​ർ പ​ഞ്ചാ​യ​ത്തി​ൽ സി​പി​എ​മ്മി​ലെ മു​തി​ർ​ന്ന നേ​താ​വി​നെ​തി​രേ യു​വ​ജ​ന​വി​ഭാ​ഗം നേ​താ​വാ​ണ് മ​ത്സ​ര​രം​ഗ​ത്തെ​ത്തി​യ​തെ​ങ്കി​ൽ കൈ​ന​ക​രി​യി​ൽ ഒ​രു മു​ൻ ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗ​ത്തി​നൊ​പ്പം നി​ല​വി​ലെ ഒ​രം​ഗംകൂ​ടി രം​ഗ​ത്തെ​ത്തി​യ​ത് വ​ലി​യ ച​ർ​ച്ച​യാ​യിക്കഴി​ഞ്ഞു. രാ​മ​ങ്ക​രി​യി​ൽ സ്ഥി​തി ഇ​തി​ലും രൂ​ക്ഷ​മാ​ണ്. 14 വാ​ർ​ഡു​ക​ളി​ൽ എട്ടെണ്ണ​ത്തി​ൽ ഇ​വ​ർ നേ​രി​ട്ട് ഏ​റ്റു​മു​ട്ടു​ന്ന സ്ഥി​തി​യാ​ണ് . ഇ​വ​ർ നേ​രി​ട്ട് മ​ത്സ​രി​ക്കു​ന്ന​തി​നു പു​റ​മേ ഒ​ളി​ഞ്ഞും തെ​ളി​ഞ്ഞും ന​ട​ക്കു​ന്ന കു​ത​ന്ത്ര​ങ്ങ​ൾകൂ​ടി​യാ​യ​തോ​ടെ വ​ർ​ഷ​ങ്ങ​ളാ​യി സി​പി​എം ഭ​രി​ച്ചി​രു​ന്ന രാ​മ​ങ്ക​രി പ​ഞ്ചാ​യ​ത്ത് ഒ​പ്പം എ​ന്ന​ത് പ്ര​വ​ചി​ക്കു​ക അ​സാ​ധ്യ​മാ​ണ്.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലേ​ക്കു​ള്ള സ്ഥാ​നാ​ർ​ത്ഥി​നി​ർ​ണ​യ​ത്തി​ലും എ​ൽ​ഡി​എ​ഫി​ൽ പ​ല​രെ​യും വെ​ട്ടി മാ​റ്റി​യ​താ​യു​ള്ള ആ​ക്ഷേ​പം ശ​ക്ത​മാ​ണ്. അ​തി​നാ​ൽ ഇ​വി​ടെ​യും അ​ട്ടി​മ​റി​ക്കു​ള്ള സാ​ധ്യ​ത വ​ള​രെയേറെയാ​ണെ​ന്ന് പറയപ്പെടുന്നു.

മു​ൻ​കാ​ല​ങ്ങ​ളി​ൽനി​ന്ന് വ്യ​ത്യ​സ്ത​മാ​യി എ​ൻ​ഡി​എ സ​ഖ്യം ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലേ​ക്കുവ​രെ ത​ങ്ങ​ളു​ടെ സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ക്കു​ക​യും തെര​ഞ്ഞെ​ടു​പ്പി​ൽ സ​ജീ​വ​മാ​വു​ക​യും ചെ​യ്ത​തോ​ടെ കു​ട്ട​നാ​ട്ടി​ൽ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള തി​ര​ഞ്ഞെ​ടു​പ്പ് ഇ​ക്കു​റി തീ ​പാ​റു​ക​യാ​ണെ​ന്ന് ത​ന്നെ പ​റ​യാം

Tags : Candidates to visit nattuvisesham locl news

Recent News

Corehub Up