x
ad
Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ഞ്ചാ​വ് വി​ല്‍​പ​ന: മൂ​ന്നു പേ​ര്‍ പി​ടി​യി​ല്‍

വെബ് ഡെസ്ക്
Published: October 21, 2026 11:21 PM IST | Updated: October 21, 2026 11:21 PM IST

പ്രതീകാത്മക ചിത്രം

തൊ​ടു​പു​ഴ: ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ വീ​ട്ടി​ല്‍​നി​ന്ന് 1.52 കി​ലോ​ഗ്രാം ക​ഞ്ചാ​വ് പി​ടി​കൂ​ടി. സം​ഭ​വ​ത്തി​ല്‍ ത​ട്ടു​ക​ട ഉ​ട​മ​യ​ട​ക്കം മൂ​ന്നു​പേ​രെ തൊ​ടു​പു​ഴ പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു. പെ​രു​മ്പി​ള്ളി​ച്ചി​റ മ​ഠ​ത്തി​ക്ക​ണ്ടം ക​ണ്ണാ​ത്തു​കു​ഴി​യി​ല്‍ സി​ജോ ജോ​ര്‍​ജ് (47), ത​ട്ടു​ക​ട ജീ​വ​ന​ക്കാ​രാ​യ കാ​ക്ക​നാ​ട് കു​സു​മ​ഗി​രി മ​ണ്ണാ​ര്‍​ക്കോ​ട്ടു​മൂ​ല യാ​സി​ന്‍ (25), എ​രു​മേ​ലി ക​ന​ക​പ്പാ​ലം പു​ത്ത​ന്‍​വീ​ട്ടി​ല്‍ ആ​ഷി​ഖ് (25) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

പെ​രു​മ്പാ​വൂ​രി​ല്‍​നി​ന്ന് സി​ജോ​യ്ക്ക് ക​ഞ്ചാ​വ് എ​ത്തി​ച്ചു​ന​ല്‍​കി​യി​രു​ന്ന​ത് ജീ​വ​ന​ക്കാ​ര​നാ​യ ആ​ഷി​ഖാ​ണെ​ന്ന് പൊ​ലി​സ് പ​റ​ഞ്ഞു. വി​ല്‍​പ​ന​യ്ക്ക് സ​ഹാ​യി​ച്ചി​രു​ന്ന​ത് മ​റ്റൊ​രു ജീ​വ​ന​ക്കാ​ര​നാ​യ യാ​സി​നാ​ണ്.

ര​ഹ​സ്യ​വി​വ​ര​ത്തെ​ത്തു​ട​ര്‍​ന്ന് ബു​ധ​നാ​ഴ്ച രാ​വി​ലെ എ​ട്ടോ​ടെ​യാ​യി​രു​ന്നു പ​രി​ശോ​ധ​ന. തൊ​ടു​പു​ഴ ന​ഗ​ര​ത്തി​ല്‍ വ​ര്‍​ഷ​ങ്ങ​ളാ​യി ത​ട്ടു​ക​ട ന​ട​ത്തു​ന്ന സി​ജോ ക​ഴി​ഞ്ഞ ഒ​രു മാ​സ​മാ​യി പോ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു.

തൊ​ടു​പു​ഴ ഡി​വൈ​എ​സ്പി സ​ജി മാ​ര്‍​ക്കോ​സി​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​രം സി​ഐ കെ.​പി. മ​നേ​ഷ്, എ​സ്‌​ഐ ആ​ല്‍​ബി​ന്‍ സ​ണ്ണി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഡാ​ന്‍​സാ​ഫ് അം​ഗ​ങ്ങ​ളും ഡി​വൈ​എ​സ്പി. സ്‌​ക്വാ​ഡും ചേ​ര്‍​ന്നാ​ണ് ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​ത്.

Tags :

Recent News

Corehub Up