അപകടത്തില്പ്പെട്ട് തകര്ന്ന കാർ
അഞ്ചല്: മലയോര ഹൈവേയില് നിയന്ത്രണംവിട്ട കാര് മതില് ഇടിച്ചു തകര്ത്തു. കുളത്തൂപ്പുഴ അഞ്ചല് പാതയില് പഴയേരൂര് വലിയ വളവിലാണ് കഴിഞ്ഞ ദിവസം രാത്രി പതിനൊന്നോടെ അപകടം നടന്നത്. അഞ്ചല് ഭാഗത്ത്നിന്നു കുളത്തുപ്പുഴയിലേക്ക് പോവുകയായിരുന്ന തിങ്കള്കരിക്കം സ്വദേശിയുടെ കാറാണ് അപകടത്തില്പ്പെട്ടത്. പഴയേരൂര് സ്വദേശി കുഞ്ഞുമോന്റെ വീടിന്റെ ചുറ്റുമത്തിലാണ് തകര്ന്നത്. വലിയ ശബ്ദം കേട്ടു വീട്ടുകാര് ഇറങ്ങിയപ്പോഴാണ് അപകടം ശ്രദ്ധയില്പ്പെടുന്നത്. കാര് ഡ്രൈവര് പരിക്കുകള് ഏല്ക്കാതെ രക്ഷപ്പെട്ടു. അതേസമയം, മതില് പകുതിയിലധികം തകര്ന്നു. വളവില് വലുതും ചെറുതുമായ വാഹനങ്ങള് നിരന്തരം അപകടത്തില്പ്പെട്ടതോടെ പൊതുമാരാമത്ത് വകുപ്പ് അപകട മുന്നറിയിപ്പ് നല്കി റെഡ് ലൈറ്റുകള് ഉള്പ്പടെ സ്ഥാപിച്ചിരുന്നു.
ഇങ്ങനെ സ്ഥാപിച്ച ലൈറ്റിന് ചുവട്ടിലാണ് കാർ അപകടത്തിലെപ്പട്ടത്. ഏരൂര് പൊലിസ് സ്ഥലത്ത് എത്തി മേല്നടപടികള് സ്വീകരിച്ചു.
Tags : Accident NattuVishesham DistrictNews