പോത്തൻകോട് ചാത്തൻപാട് ജംഗ്ഷനു സമീപം നിയന്ത്രണം തെറ്റിയ കാർ തലകീഴായി മറിഞ്ഞപ്പോള്.
കഴക്കൂട്ടം : പോത്തൻകോട് ചാത്തൻപാട് ജംഗ്ഷനു സമീപം നിയന്ത്രണം തെറ്റിയ കാർ തലകീഴായി മറിഞ്ഞു. ടെക്നോപാർക്ക് ജീവനക്കാരനായ പുതുക്കുളങ്ങര സ്വദേശി അഭിരാം ഓടിച്ചുവന്ന കാറാണ് നിയന്ത്രണം തെറ്റി മറിഞ്ഞത്.
നന്നാട്ടുകാവു നിന്നും കന്യാകുളങ്ങര ഭാഗത്തേയ്ക്കു പോകുന്നതിനിടയിൽ കഴി ഞ്ഞദിവസം രാവിലെ 8.30 ഓടെയായിരുന്നു അപകടം. അപകടത്തിൽ അഭിരാമിന് നിസാരമായ പരുക്കേറ്റു. ഡ്രൈവിംഗിനിടെ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് സൂചന.