ഉരുവച്ചാലിൽ നിയന്ത്രണംവിട്ടു തലകീഴായി മറിഞ്ഞ കാർ.
മട്ടന്നൂർ: ഉരുവച്ചാലിൽ കാർ നിയന്ത്രണം വിട്ടു തലകീഴായി മറിഞ്ഞു. ഇന്നലെ വൈകുന്നേരം അഞ്ചോടെയായിരുന്നു അപകടം. മട്ടന്നൂരിൽ നിന്ന് തലശേരി ഭാഗത്തേക്കു പോവുകയായിരുന്ന കാറാണ് നിയന്ത്രണം തെറ്റി മറിഞ്ഞത്. അപകട സമയം ഇരുഭാഗത്തു നിന്നും വാഹനങ്ങൾ വരാത്തതിനാൽ വലിയ അപകടമാണ് ഒഴിവായത്.
കാറിലുണ്ടായിരുന്ന അഞ്ച് യാത്രക്കാരും അപകടത്തിൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഓടി എത്തിയവർ കാറിലുണ്ടായിരുന്നവരെ രക്ഷപ്പെടുത്തി. മട്ടന്നൂർ എസ്ഐ പി.കെ. അക്ബറും സംഘവും സ്ഥലത്തെത്തി കാർ സ്റ്റേഷനിലേക്ക് മാറ്റി.