x
ad
Sun, 16 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡി​വൈ​ഡ​റി​ൽ ഇടിച്ച് കാ​ർ മ​റി​ഞ്ഞ് അപകടം


Published: August 16, 2026 05:20 AM IST | Updated: August 16, 2026 05:20 AM IST

ക​ഴ​ക്കൂ​ട്ടം: പ​ള്ളി​പ്പു​റം സി​ആ​ർ​പിഎ​ഫ് റോ​ഡി​ൽ ഏ​ഷ്യ​ൻ സ്കൂ​ളി​നു സ​മീ​പം നി​യ​ന്ത്ര​ണംവി​ട്ട കാ​ർ മ​ധ്യ​ഭാ​ഗ​ത്തെ ഡി​വൈ​ഡ​റി​ലേ​ക്ക് ഇ​ടി​ച്ച് മ​റി​ഞ്ഞു. കാർ ഡ്രൈ​വ​ർ​ക്ക് പ​രി​ക്കേ​റ്റു. ശ്രീ​കാ​ര്യം സ്വ​ദേ​ശി​യാ​ണ് വാ​ഹ​നം ഓ​ടി​ച്ചി​രു​ന്ന​ത്. അ​പ്പോ​ളോ ജം​ഗ്ഷ​ൻ ഭാ​ഗ​ത്തു​നി​ന്ന് അ​മി​ത​വേ​ഗ​ത്തി​ൽ സി​ആ​ർ​പി​എ​ഫ് റോ​ഡി​ലേ​ക്കുവ​ന്ന കാ​റാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

സ​മീ​പ​ത്തു ന​ട​ക്കു​ന്ന നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സ്ഥാ​പി​ച്ചി​രു​ന്ന ഹാ​ല​ജ​ൻ ലൈ​റ്റു​ക​ളു​ടെ വെ​ളി​ച്ചം അ​ടി​ച്ച​തും വ​ഴി പ​രി​ച​യ​മി​ല്ലാ​ത്ത​തു​മാ​ണ് അ​പ​ക​ട​ത്തി​നു കാ ​ര​ണ​മാ​യ​തെ​ന്നാ​ണു പ്രാ​ഥ മി​ക നി​ഗ​മ​നം. പെ​ട്ടെ​ന്ന് മു​ന്നി​ൽ​ക്ക​ണ്ട ഡി​വൈ​ഡ​റി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി​യ കാ​ർ ത​ല​കീ​ഴാ​യി മ​റി​യു​ക​യാ​യി​രു​ന്നു.

വാ​ഹ​ന​ത്തി​ൽ ഡ്രൈ​വ​ർ മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. വി​വ​ര​മ​റി​ഞ്ഞ് ഫ​യ​ർ​ഫോ​ഴ്സും പോ​ലീ​സും സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി നാ​ട്ടു​കാ​രു​ടെ​യും പ്രാ​ദേ​ശി​ക ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ഉ​ട​ൻ ത​ന്നെ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി ത​ല​കീ​ഴാ​യി മ​റി​ഞ്ഞ കാ​ർനി​വ​ർ​ത്തി ഡ്രൈ​വ​റെ പു​റ​ത്തെ​ടു​ത്തു.

 

 

Tags : nattu vishesham Car overturns hitting divider

Recent News

Corehub Up