നീലേശ്വരം: ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ ആക്രമിച്ചുവെന്നാരോപിച്ച് പ്രകടനം നടത്തുന്നതിനിടെ പടിഞ്ഞാറ്റം കൊഴുവലിലെ രാജീവ് ഭവന് അടിച്ചുതകര്‍ത്ത സംഭവത്തില്‍ 11 ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരേ നീലേശ്വരം പോലീസ് കേസെടുത്തു.
രതീഷ്, സനു മോഹന്‍, സബിന്‍ മൂലപ്പള്ളി, ശ്യാമിനി സബിന്‍, അജേഷ്, ആകാശ് പടിഞ്ഞാറ്റംകൊഴുവല്‍, പ്രണവ് ഓര്‍ച്ച, സഞ്ജയ് പൊടോതുരുത്തി, സെര്‍ജി ലൂസോവ് എന്നിവർക്കും കണ്ടാലറിയുന്ന മറ്റു രണ്ടുപേര്‍ക്കുമെതിരെയാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് ശിവപ്രസാദ് അറുവാത്തിന്റെ പരാതിയില്‍ കേസെടുത്തത്.
ഇന്നലെ രാത്രി ഏഴോടെയാണ് പ്രകടനമായെത്തിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പടിഞ്ഞാറ്റംകൊഴുവലിലെ വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസായ രാജീവ് ഭവന്റെ ജനലുകള്‍ അടിച്ചുതകര്‍ക്കുകയും കൊടിമരം നശിപ്പിക്കുകയും ചെയ്തത്. അക്രമത്തില്‍ 10,000 രൂപയുടെ നഷ്ടമുണ്ടായതായി പരാതിയില്‍ പറയുന്നു. ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസലിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു.