കൊല്ലം: ഗൃഹനാഥനെ സംഘം ചേര്‍ന്ന മര്‍ദിച്ച് കൊലപ്പെടുത്തിയ കേസിൽ ആറ് പ്രതികള്‍ക്ക് 11 വര്‍ഷം കഠിന തടവിനും ഒരു ലക്ഷം രൂപ വീതം പിഴയ്ക്കും കൊല്ലം നാലാം അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചു.
ഇരവിപുരം താന്നി സ്വദേശികളായ വള്ളക്കടവ് ബ്ലോക്ക് നാല് ഫ്ളാറ്റ് എട്ടിലെ സുനില്‍ (32), കര്‍ത്തിക ഗാര്ഡന് നെല്‍സണ്‍ വില്ലയില്‍ ബിപിന്‍ (27), ജെയ്സണ്‍(29), ആദിച്ചമണ്‍തോപ്പ് ഫിഷര്‍മാന്‍ കോളനിയിലെ അനില്‍(38), റോസ്ലീന്‍(56), റെനില്‍(29) എന്നിവരെയാണ് കൊല്ലം നാലാം അഡീഷണല്‍ സെഷന്‍സ് ജഡ്ജ് സി.എം. സീമ ശിക്ഷ വിധിച്ചത്.
2021 സെപ്റ്റംബര്‍ 19 ന് വൈകുന്നേരം ആറോടെ പ്രതികള്‍ സംഘം ചേര്‍ന്ന് ആദിച്ചമണ്‍തോപ്പ് ഫിഷര്‍മാന്‍ കോളനിയിലെ രാജുവിന്റെ വീട്ടില്‍ അതിക്രമിച്ച് കടക്കുകയും ആക്രമണം നടത്തുകയുമായിരുന്നു.
പ്രതികളും രാജുവും തമ്മില്‍ മത്സ്യവ്യാരവുമായി ബന്ധപ്പെട്ട് നിലനിന്ന മുന്വിരോധിത്തിലാണ് ആക്രമണം നടത്തിയത്.
ആക്രമണത്തില്‍ രാജുവിന് ഗുരതരമായ പരിക്കേല്‍ക്കുകയും ചികിലത്സയിലിരിക്കെ മരിക്കുകയുമായി.
ഇരവിപുരം പോലീസ് കേസ് രജിസിറ്റര്‍ ചെയ്യുകയും ഇന്‍സ്പെക്ടര്‍ വി.വി. അനില്‍കുമാറിന്റെ നേതൃത്വത്തില്‍ കേസ് അന്വേഷണം പൂര്‍ത്തികരിച്ച് കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു.
പ്രോസിക്യുഷന് വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടര്‍ എ. നിയാസ് ഹാജരായി.