ഉദയഗിരി: തലശേരി അതിരൂപത കോർപറേറ്റ് എഡ്യുക്കേഷൻ ഏജൻസിയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര യോഗദിനാഘോഷവും ക്ലാപ്പ് പദ്ധതിയുടെ സ്കൂൾതല ഉദ്ഘാടനവും ഉദയഗിരി പ്രത്യാശ യുപി സ്കൂളിൽ നടത്തി. യോഗദിന ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ടെസി ആലുംമൂട്ടിലും ക്ലാപ്പ് സ്കൂൾതല ഉദ്ഘാടനം തലശേരി അതിരൂപത കോർപറേറ്റ് മാനേജർ ഫാ.ഡോ. സോണി വർഗീസ് വടശേരിയിലും നിർവഹിച്ചു.
സ്കൂൾ മാനേജർ ഫാ. സേവ്യർ പുത്തൻപുരയ്ക്കൽ അധ്യക്ഷത വഹിച്ചു. കോർപറേറ്റ് മാനേജർ ഫാ.ഡോ. സോണി വർഗീസ് വടശേരിയിൽ മുഖ്യപ്രഭാഷണം നടത്തി. മുഖ്യാധ്യാപിക കെ. സാലി , സിസ്റ്റർ സോണിയ എസ്എച്ച്, ജോയിസ് സക്കറിയ, ജോർജ് സിറിയക്ക്, ജസ്റ്റിൻ മംഗലത്ത്, കെ.ജി. മോഹൻദാസ്, ഇ.എം. നാസർ, സെയ്റ ജോ, അന്ന ജോയ്സൺ എന്നിവർ പ്രസംഗിച്ചു. എൽഎസ്എസ് വിജയികളെ ആദരിച്ചു.
Tags : CLAP project Nttuvishesham Distict news