x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സെ​ന്‍​സ​സ് ഹൗ​സ് ലി​സ്റ്റിം​ഗ് സം​സ്ഥാ​ന​ത്ത് ആ​ദ്യം പൂ​ര്‍​ത്തി​യാ​യ​ത് വ​യ​നാ​ട്ടി​ല്‍

വെബ് ഡെസ്ക്
Published: August 2, 2026 12:53 AM IST | Updated: August 2, 2026 12:53 AM IST

പ്രതീകാത്മക ചിത്രം

ക​ല്‍​പ്പ​റ്റ: ദേ​ശീ​യ സെ​ന്‍​സ​സി​ന്റെ ഒ​ന്നാം​ഘ​ട്ട​മാ​യ ഹൗ​സ് ലി​സ്റ്റിം​ഗ് സം​സ്ഥാ​ന​ത്ത് ആ​ദ്യം പൂ​ര്‍​ത്തി​യാ​ക്കി ജി​ല്ല നേ​ട്ടം കൈ​വ​രി​ച്ചു. ജൂ​ലൈ ഒ​ന്ന് മു​ത​ല്‍ 30 വ​രെ ന​ട​ന്ന ഹൗ​സ് ലി​സ്റ്റിം​ഗ് ജി​ല്ല​യി​ല്‍

ജൂ​ലൈ 28നാ​ണ് പൂ​ര്‍​ത്തി​യാ​യ​ത്. ജി​ല്ല​യി​ല്‍ 1,600 ഹൗ​സ് ലി​സ്റ്റിം​ഗ് ബ്ലോ​ക്കു​ക​ളി​ലാ​ണ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ന്ന​ത്. താ​ലൂ​ക്കു​ത​ല​ത്തി​ല്‍ ഒ​ന്നാം​ഘ​ട്ട പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ര്‍​ത്തി​യാ​ക്കി​യ ബ​ത്തേ​രി താ​ലൂ​ക്ക് സം​സ്ഥാ​ന​ത​ല​ത്തി​ല്‍ ര​ണ്ടാം സ്ഥാ​നം നേ​ടി. ജി​ല്ല​യി​ലെ എ​ന്യൂ​മ​റേ​ഷ​ന്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ മു​നി​സി​പ്പാ​ലി​റ്റി​ത​ല​ത്തി​ല്‍ ആ​ദ്യം പൂ​ര്‍​ത്തി​യാ​ക്കി ബ​ത്തേ​രി മാ​തൃ​ക​യാ​യി.

പ്രി​ന്‍​സി​പ്പ​ല്‍ സെ​ന്‍​സ​സ് ഓ​ഫീ​സ​റു​മാ​യ ജി​ല്ലാ ക​ള​ക്ട​ര്‍ ഡി.​ആ​ര്‍. മേ​ഘ​ശ്രീ, ജി​ല്ലാ സെ​ന്‍​സ​സ് ഓ​ഫീ​സ​ര്‍ കെ. ​അ​ജീ​ഷ്, സെ​ന്‍​സ​സ് അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ പ്ര​ദീ​പ് കു​മാ​ര്‍, സ്റ്റാ​റ്റി​സ്റ്റി​ക്ക​ല്‍ ഇ​ന്‍​വെ​സ്റ്റി​ഗേ​റ്റ​ര്‍ ജെ​സി​ന്‍ രാ​ജ്, മാ​സ്റ്റ​ര്‍ ട്രെ​യി​ന​ര്‍​മാ​രാ​യ വി. ​രാ​ജേ​ഷ്, കെ.​എ​സ്. ശ്രീ​ജി​ത്ത് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ജി​ല്ലാ സെ​ ന്‍​സ​സ് വി​ഭാ​ഗ​ത്തോ​ടൊ​പ്പം ജി​ല്ല​യി​ലെ ആ​റ് ചാ​ര്‍​ജ് ഓ​ഫീ​സ​ര്‍​മാ​ര്‍, സൂ​പ്പ​ര്‍​വൈ​സ​ര്‍​മാ​ര്‍, എ​ന്യൂ​മ​റേ​റ്റ​ര്‍​മാ​ര്‍, ടെ​ക്‌​നി​ക്ക​ല്‍ സ​പ്പോ​ര്‍​ട്ട് സ്റ്റാ​ഫ്, ക്വി​ക്ക് റെ​സ്‌​പോ​ണ്‍​സ് ടീം ​അം​ഗ​ങ്ങ​ള്‍, മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​ര്‍ ന​ട​ത്തി​യ ആ​ത്മാ​ര്‍​ത്ഥ പ്ര​വ​ര്‍​ത്ത​ന​മാ​ണ് നേ​ട്ട​ത്തി​ന് പി​ന്നി​ല്‍.

പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ, ക​ള്ളാ​ടി മേ​ഖ​ല​യി​ലു​ണ്ടാ​യ പ്ര​കൃ​തി ദു​ര​ന്തം, ഗ​താ​ഗ​ത-​ഭൂ​മി​ശാ​സ്ത്ര വെ​ല്ലു​വി​ളി​ക​ള്‍ തു​ട​ങ്ങി​യ​വ അ​തി​ജീ​വി​ച്ചാ​ണ് ജി​ല്ല ഈ ​അ​ഭി​മാ​ന​ക​ര​മാ​യ നേ​ട്ടം കൈ​വ​രി​ച്ച​ത്. സെ​ന്‍​സ​സ് സം​ഘ​ത്തെ ജി​ല്ലാ ക​ള​ക്ട​ര്‍ അ​ഭി​ന​ന്ദി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews Census

Recent News

Corehub Up