x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ര​പ്പ ബ​സ് സ്റ്റാ​ൻ​ഡ് ഷോ​പ്പിം​ഗ് കോം​പ്ല​ക്സ് നി​ർ​മാ​ണ​ത്തി​ന് 80 ല​ക്ഷം രൂ​പ​യു​ടെ പ്ലാ​ൻ കൈ​മാ​റി

വെബ് ഡെസ്ക്
Published: August 2, 2026 02:05 AM IST | Updated: August 2, 2026 02:05 AM IST

പ്ലാ​ൻ ഗോ​വി​ന്ദ​ൻ പ​ള്ളി​ക്കാ​പ്പി​ൽ എം​എ​ൽ​എ​യ്ക്ക് കൈ​മാ​റു​ന്നു.

പ​ര​പ്പ: പ​ര​പ്പ​യി​ൽ ബ​സ് സ്റ്റാ​ൻ​ഡ് ഷോ​പ്പിം​ഗ് കോം​പ്ല​ക്സ് നി​ർ​മി​ക്കാ​ൻ മു​ൻ എം​എ​ൽ​എ ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍റെ ആ​സ്തി വി​ക​സ​ന പ​ദ്ധ​തി​യി​ൽ നി​ന്ന് 80 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ത​യ്യാ​റാ​ക്കി​യ പ്ലാ​ൻ പ​ര​പ്പ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് എ​ൽ​എ​സ്ജി​ഡി അ​സി. എ​ൻ​ജി​നി​യ​ർ ബി. ​ജ​യ​രാ​ജ​ൻ ഗോ​വി​ന്ദ​ൻ പ​ള്ളി​ക്കാ​പ്പി​ൽ എം​എ​ൽ​എ​യ്ക്ക് കൈ​മാ​റി.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി. ​ബി​ന്ദു, കി​നാ​നൂ​ർ-​ക​രി​ന്ത​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​രാ​ജ​ൻ എ​ന്നി​വ​രും സം​ബ​ന്ധി​ച്ചു. എം​എ​ൽ​എ​യും മ​റ്റു ജ​ന​പ്ര​തി​നി​ധി​ക​ളും നേ​താ​ക്ക​ളും നി​ർ​ദി​ഷ്ട ബ​സ്റ്റാ​ൻ​ഡ് നി​ർ​മാ​ണ സ്ഥ​ല​വും സ​ന്ദ​ർ​ശി​ച്ചു.
അ​ഞ്ചു മു​റി​ക​ളോ​ടു കൂ​ടി​യ കെ​ട്ടി​ട​വും ഇ​രി​പ്പി​ട​ങ്ങ​ളും ദീ​ർ​ഘ​ദൂ​ര ബ​സു​ക​ൾ​ക്ക് പാ​ർ​ക്ക് ചെ​യ്യാ​നു​ള്ള സൗ​ക​ര്യ​വും യാ​ർ​ഡ് നി​ർ​മാ​ണ​വും ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് പ്ലാ​ൻ ത​യ്യാ​റാ​ക്കി​യ​ത്. ഇ​തി​ന് ഭ​ര​ണാ​നു​മ​തി ല​ഭി​ക്കു​ന്ന മു​റ​യ്ക്ക് എ​ത്ര​യും പെ​ട്ടെ​ന്ന് നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ തു​ട​ങ്ങു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് എം​എ​ൽ​എ പ​റ​ഞ്ഞു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ ഒ​ക്ലാ​വ് കൃ​ഷ്ണ​ൻ, റീ​ന തോ​മ​സ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ പാ​റ​ക്കോ​ൽ രാ​ജ​ൻ, പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ എം. ​സു​രേ​ന്ദ്ര​ൻ, സ​ജി​ത്ത് കു​മാ​ർ, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ടി.​എ​ൻ. ബാ​ബു, കെ.​പി. സെ​റീ​ന, മു​ഹ​മ്മ​ദ് നൗ​ഷാ​ദ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews Plan

Recent News

Corehub Up