x
ad
Tue, 7 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചേ​ർ​ത്ത​ല-അ​രൂ​ക്കു​റ്റി റോ​ഡി​ൽ മ​ര​ണ​പ്പാ​ച്ചി​ൽ: ന്യൂ​ജെ​ൻ ബൈ​ക്കു​ക​ൾ ഭീ​ഷ​ണി​യാ​കു​ന്നു

വെബ് ഡെസ്ക്
Published: July 7, 2026 12:51 AM IST | Updated: July 7, 2026 12:51 AM IST

പൂ​ച്ചാ​ക്ക​ൽ പാ​ല​ത്തി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ത​ക​ർ​ന്ന ബൈ​ക്ക്.

പൂച്ചാ​ക്ക​ൽ: ​ചേ​ർ​ത്ത​ല-അ​രൂ​ക്കു​റ്റി റോ​ഡ് മ​ര​ണ ട്രാ​ക്കാ​യി മാ​റു​ന്നു. അ​മി​ത​വേ​ഗ​ത​യി​ലും അ​ശ്ര​ദ്ധ​മാ​യും ചീ​റി​പ്പാ​യു​ന്ന ന്യൂ​ജെ​ൻ ബൈ​ക്കു​ക​ൾ പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കും മ​റ്റു വാ​ഹ​ന​യാ​ത്ര​ക്കാ​ർ​ക്കും നി​ര​ന്ത​ര ഭീ​ഷ​ണി​യാ​യി തു​ട​രു​ന്നു. നി​യ​മ​ങ്ങ​ൾ കാ​റ്റി​ൽ​പ്പ​റ​ത്തി രാ​വും പ​ക​ലും ന​ട​ക്കു​ന്ന ഇ​ത്ത​രം മ​ര​ണ​പ്പാ​ച്ചി​ലു​ക​ൾ ഒ​ട്ടേ​റെ കു​ടും​ബ​ങ്ങ​ളെ​യാ​ണ് ഇ​തി​ന​കം ക​ണ്ണീ​രി​ലാ​ഴ്ത്തി​യ​ത്.

ഞാ​യ​റാ​ഴ്ച രാ​ത്രി പൂ​ച്ചാ​ക്ക​ൽ പാ​ല​ത്തി​ൽ ന​ട​ന്ന ബൈ​ക്ക് അ​പ​ക​ടമാണ് ഏ​റ്റ​വും ഒ​ടു​വി​ലത്തേത്. അ​മി​ത​വേ​ഗ​ത​യി​ലെ​ത്തി​യ ര​ണ്ടു ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ര​ണ്ടു യു​വാ​ക്ക​ൾ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു.​ ഇ​വ​ർ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ തീ​വ്ര​പ​രി​ച​ര​ണ​ത്തി​ൽ ക​ഴി​യു​ക​യാ​ണ്.
അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട യു​വാ​ക്ക​ൾ മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്നു എ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന വി​വ​രം. അ​പ​ക​ടസ​മ​യ​ത്ത് യു​വാ​ക്ക​ൾ അ​ര​യി​ൽ സൂ​ക്ഷി​ച്ച ബി​യ​ർ കു​പ്പി പൊ​ട്ടി​ വ​യ​റ്റി​ൽ തു​ള​ഞ്ഞു​ക​യ​റി​യ​ത് പ​രി​ക്കി​ന്‍റെ തീ​വ്ര​ത വ​ർ​ധിപ്പി​ച്ചു. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ പ​തി​വാ​കു​ന്ന​ത് റോ​ഡി​ലെ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളു​ടെ അ​പ​ര്യാ​പ്ത​ത​യും പ​രി​ശോ​ധ​ന​ക​ളു​ടെ കു​റ​വും എ​ടു​ത്തു​കാ​ണി​ക്കു​ന്നു.

ഭീ​തി​യി​ൽ നാ​ട്ടു​കാ​ർ

ചേ​ർ​ത്ത​ല-അ​രൂ​ക്കു​റ്റി പാ​ത​യി​ൽ യു​വാ​ക്ക​ൾ ന​ട​ത്തു​ന്ന ബൈ​ക്ക് റൈ​സിം​ഗും അ​മി​ത​വേ​ഗ​ത​യും ഒ​ട്ടേ​റെ ജീ​വ​നു​ക​ളാ​ണ് ഇ​തി​ന​കം ക​വ​ർ​ന്നെ​ടു​ത്ത​ത്. പ​ല​രും അ​കാ​ല​ത്തി​ൽ പൊ​ലി​ഞ്ഞ​പ്പോ​ൾ പ​രി​ക്കേ​റ്റ് ജീ​വി​തം വ​ഴി​മു​ട്ടി​യ​വ​രും ഏ​റെ​യാ​ണ്.​ റോ​ഡ​രി​കി​ലെ കാ​ൽ​ന​ട​യാ​ത്ര​ക്കാ​രും സൈ​ക്കി​ൾ യാ​ത്രി​ക​രും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും അ​പ​ക​ട​ത്തി​ൽ​പ്പെ​ടാ​മെ​ന്ന ഭീ​തി​യി​ലാ​ണ് പു​റ​ത്തി​റ​ങ്ങു​ന്ന​ത്.

അ​ടി​യ​ന്ത​ര ന​ട​പ​ടി​ വേണം

പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ൾ നി​ര​വ​ധി ത​വ​ണ അ​ധി​കൃ​ത​ർ​ക്ക് പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും കാ​ര്യ​ക്ഷ​മ​മാ​യ ന​ട​പ​ടി​ക​ളൊ​ന്നും ഉ​ണ്ടാ​കു​ന്നി​ല്ലെ​ന്നാ​ണ് ആ​രോ​പ​ണം.

പ്ര​ധാ​ന ജം​ഗ്ഷ​നു​ക​ളി​ലും പൂ​ച്ചാ​ക്ക​ൽ പാ​ലം പോ​ലു​ള്ള അ​പ​ക​ട​സാ​ധ്യ​ത​യു​ള്ള സ്ഥ​ല​ങ്ങ​ളി​ലും പോ​ലീ​സ് പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കു​ക.

അ​മി​ത​വേ​ഗ​ത നി​യ​ന്ത്രി​ക്കാ​ൻ സി​സി​ടി​വി കാ​മ​റ​ക​ൾ സ്ഥാ​പി​ക്കു​ക. മ​ദ്യ​പി​ച്ചു​ള്ള ഡ്രൈ​വിം​ഗി​നെ​തി​രേ ക​ർ​ശ​ന നി​യ​മ​ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക.

റോ​ഡി​ലെ ഈ ​മ​ര​ണ​പ്പാ​ച്ചി​ലി​ന് അ​റു​തിവ​രു​ത്താ​ൻ പോ​ലീ​സും ജ​ന​പ്ര​തി​നി​ധി​ക​ളും അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം. ഇ​നി​യൊ​രു ജീ​വ​ൻകൂ​ടി റോ​ഡി​ൽ പൊ​ലി​യാ​തി​രി​ക്കാ​ൻ അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്നും ഉ​ട​ന​ടി ന​ട​പ​ടി​ക​ളു​ണ്ടാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് നാ​ട്ടു​കാ​ർ.

Tags : Breakneck Speed Nattuvishesham District News

Recent News

Corehub Up