ശാസ്താംകോട്ട ഡിബി കോളജ് ഗ്രൗണ്ടില്‍ നിന്ന് അധ്യാപകരും വിദ്യാര്‍ഥികളും ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഹരിതകര്‍മസേനയ്ക്ക് കൈമാറുന്നു.
കരുനാഗപ്പള്ളി: കരുനാഗപ്പള്ളി ഉപജില്ലാ സ്കൂള്‍ കായികമേള ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ് ശാസ്താംകോട്ട ഡിബി കോളജ് ഗ്രൗണ്ടില്‍ നടന്നു. സബ് ജില്ലാ ഫുട്ബോള്‍ മത്സരങ്ങളുടെ ഭാഗമായി മാലിന്യസംസ്കരണത്തിന്റെയും ശുചിത്വത്തിന്റെയും സന്ദേശവുമായി മത്സരവേദിയിലും പരിസരത്തും ഉപേക്ഷിക്കപ്പെട്ടിരുന്ന ഉപയോഗശൂന്യമായ പ്ലാസ്റ്റിക് സാധനങ്ങള്‍ ശേഖരിച്ചു.
ശാസ്താംകോട്ട പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് എസ്.പി. ശരത്തിന്റെയും കരുനാഗപ്പള്ളി സബ് ജില്ലാ സെക്രട്ടറി എസ്. സാബുജന്‍, ഡി.ബി. കോളജ് ഫിസിക്കല്‍ എഡ്യുക്കേഷന്‍ അധ്യാപകനായ അരുണ്‍ സി.നായര്‍, അനന്തകൃഷ്ണന്, ബി.ഗോപാലകൃഷ്ണന്, അനീഷ് എന്നിവരുടെ നേതൃത്വത്തില്‍ സബ് ജില്ലയിലെ വിവിധ സ്കൂളുകളില്‍ നിന്നുള്ള അധ്യാപകരും വിദ്യാര്‍ഥികളും പങ്കുചേര്‍ന്നു.
ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശാസ്താംകോട്ട പഞ്ചായത്തിലെ ഹരിത കര്‍മസേന അംഗങ്ങള്‍ക്ക് കൈമാറി. കായികമത്സരങ്ങളോടൊപ്പം പരിസ്ഥിതി സംരക്ഷണവും ശുചിത്വബോധവും വിദ്യാര്‍ഥികളില്‍ വളര്‍ത്തുന്നതിനുള്ള മാതൃകാപരമായ പ്രവര്‍ത്തനമാണ് നടത്തിയത്. പൊതുസ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിയാതെ മാലിന്യങ്ങള്‍ തരംതിരിച്ച് ശാസ്ത്രീയമായി സംസ്കരിക്കേണ്ടതിന്റെ പ്രാധാന്യം വിദ്യാര്‍ഥികളിലും അധ്യാപകരിലും എത്തിക്കുന്നതിനും പ്രവര്‍ത്തനം സഹായിച്ചു.
Tags : Nattuvishesham DistrictNews DeepikaNews