സിഎംഎ വിദ്യാർഥികളുടെ കോണ്വൊക്കേഷൻ സെറിമണിയിൽനിന്ന.
തിരുവനന്തപുരം: ദി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് എക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ തിരുവനന്തപുരം ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ സിഎംഎ വിദ്യാര്‍ഥികള്‍ക്കായുള്ള കോണ്‍വൊക്കേഷനും ഇന്റര്‍മീഡിയറ്റ് വിജയികള്‍ക്കുള്ള അനുമോദന ചടങ്ങും കവടിയാറിലെ ടിസിസിഐ ഹാളില്‍ സംഘടിപ്പിച്ചു.
30 ഫൈനല്‍ വിദ്യാർഥികളാണ് യോഗ്യത നേടിയത്. സിഎംഎ ഇന്റര്‍മീഡിയറ്റില്‍ 19 വിദ്യാര്‍ഥികളും വിജയികളായി. തിരുവനന്തപുരം ചേംബര്‍ ഓഫ് കോമേഴ്സ് ആന്റ് ഇന്റസ്ട്രീസ് പ്രസിഡന്റ് എസ്.എന്‍. രഘുചന്ദ്രന്‍ നായര്‍ മുഖ്യാതിഥിയായിരുന്നു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് എക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ തിരുവനന്തപുരം ചാപ്റ്റര്‍ ചെയര്മാന് പ്രണവ് ജയന് അധ്യക്ഷത വഹിച്ചു. ഐസിഎംഎഐ അംഗങ്ങള്‍, അധ്യാപകര്‍, വിദ്യാര്‍ഥികളുടെ മാതാപിതാക്കള്‍ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
Tags : Convocation NattuVishasham DistrictNews