x
ad
Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൊ​ൻ​കു​ന്നം ബ​സ് സ്റ്റാ​ൻ​ഡി​ലെ കം​ഫ​ർ​ട്ട് സ്റ്റേ​ഷ​ൻ അ​ട​ച്ചു

വെബ്ഡെസ്ക്
Published: November 18, 2026 10:18 PM IST | Updated: November 18, 2026 10:18 PM IST

പൊ​ൻ​കു​ന്നം ബ​സ് സ്റ്റാ​ൻ​ഡി​ലെ ശൗ​ചാ​ല​യം അ​ട​ച്ചി​ട്ട നി​ല​യി​ൽ.

പൊ​ൻ​കു​ന്നം: അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി ര​ണ്ടു​ദി​വ​സ​ത്തേ​ക്കെ​ന്ന് പ​റ​ഞ്ഞ് അ​ട​ച്ചി​ട്ട പൊ​ൻ​കു​ന്നം പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡി​ലെ കം​ഫ​ർ​ട്ട് സ്റ്റേ​ഷ​ൻ ദി​വ​സ​ങ്ങ​ൾ പി​ന്നി​ട്ടി​ട്ടും തു​റ​ന്നി​ല്ല. ചി​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്തി​ന്‍റെ സ്വ​കാ​ര്യ ബ​സ് സ്റ്റാ​ൻ​ഡി​ൽ കം​ഫ​ർ​ട്ട് സ്റ്റേ​ഷ​ൻ 14, 15 തീ​യ​തി​ക​ളി​ൽ അ​ട​ച്ചി​ടു​മെ​ന്ന് കാ​ണി​ച്ച് ചി​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്ത് നോ​ട്ടീ​സ് പ​തി​ച്ചാ​ണ് പൂ​ട്ടി​യ​ത്.

എ​രു​മേ​ലി, പ​മ്പ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് പോ​കു​ന്ന​തി​നാ​യി നൂ​റു​ക​ണ​ക്കി​ന് അ​യ്യ​പ്പ​ഭ​ക്ത​രാ​ണ് ദി​വ​സേ​ന പൊ​ൻ​കു​ന്നം ബ​സ് സ്റ്റാ​ൻ​ഡി​ൽ എ​ത്തി​ച്ചേ​രു​ന്ന​ത്. ഇ​തോ​ടൊ​പ്പം നി​ത്യേ​ന യാ​ത്ര ചെ​യ്യു​ന്ന നൂ​റു​ക​ണ​ക്കി​ന് സ്‌​കൂ​ൾ, കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളും സ്ത്രീ​ക​ളും ഉ​ൾ​പ്പ​ടെ​യു​ള്ള പൊ​തു​ജ​ന​ങ്ങ​ളും ആ​ശ്ര​യി​ക്കു​ന്ന ഏ​ക ശൗ​ചാ​ല​യ​മാ​ണി​ത്.

തീ​ർ​ഥാ​ട​ക​രു​ടെ​യും പൊ​തു​ജ​ന​ങ്ങ​ളു​ടെ​യും ദു​രി​തം ക​ണ​ക്കി​ലെ​ടു​ത്ത് ശൗ​ചാ​ല​യം എ​ത്ര​യും വേ​ഗം തു​റ​ന്നു​പ്ര​വ​ർ​ത്തി​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് യാ​ത്ര​ക്കാ​രു​ടെ​യും വ്യാ​പാ​രി​ക​ളു​ടെ​യും ശ​ക്ത​മാ​യ ആ​വ​ശ്യം.

Tags : omfort station at Ponkunnam Nattuvishesham DistrictNews

Recent News

Corehub Up