പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ് ഉദ്ഘാടനം ചെയ്യുന്നു.
പുല്‍പ്പള്ളി: വീട്ടിമൂല കനിവ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ സ്ഥാപകാംഗവും സന്നദ്ധ പ്രവര്‍ത്തകനുമായിരുന്ന ഡെന്നി ജോസഫിന്റെ ഒന്നാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് അനുസ്മരണ യോഗവും വിദ്യാഭ്യാസചികിത്സാ ധനസഹായ വിതരണവും സംഘടിപ്പിച്ചു. പുല്‍പ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ് ഉദ്ഘാടനം ചെയ്തു.
പഞ്ചായത്തംഗം ദിന്‍ഷു രവീന്ദ്രന് അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ സുചിത്ര രാജേഷ്, സെലിന് മാനുവല്‍, കനിവ് പ്രസിഡന്റ് ടി.വി. ബിനോയ്, എം.വി. സതീഷ്, പി.എം. വിനോദ്, ടി.വി. വിന്‍സണ്‍, മധു ജോയ്, ശില്പ സുകുമാരന്‍ എന്നിവര്‍ പ്രസംഗിച്ചു.
Tags : Nattuvishesham Districtnews