കോട്ടയം: ജില്ലയില്‍ തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിന് ഉപയോഗിക്കുന്ന വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മീഷനിംഗ് നടപടികള്‍ നാളെ ആരംഭിക്കും. ജില്ലയിലെ 11 ബ്ലോക്കുകളിലും ആറു നഗരസഭകളിലുമായി 17 കേന്ദ്രങ്ങളിലാണ് കമ്മീഷനിംഗ് നടക്കുന്നത്.
കമ്മീഷനിംഗിന്റെ ക്രമീകരണം ചുവടെ.
മൂന്ന്-ഉഴവൂര്‍, കാഞ്ഞിരപ്പളളി, പള്ളം, ളാലം, പാമ്പാടി ബ്ലോക്കുകള്‍, ഈരാറ്റുപേട്ട നഗരസഭ, കോട്ടയം നഗരസഭ ഒന്നു മുതല്‍ 27 വരെയുള്ള ബൂത്തുകള്‍. നാല്-വൈക്കം, കടുത്തുരുത്തി, ഏറ്റുമാനൂര്‍, ഈരാറ്റുപേട്ട, മാടപ്പളളി, വാഴൂര്‍, ളാലം, പാമ്പാടി ബ്ലോക്കുകള്‍, ചങ്ങനാശേരി നഗരസഭ, പാലാ നഗരസഭ, കോട്ടയം നഗരസഭയിലെ 28 മുതല്‍ 57 വരെ ബൂത്തുകള്‍. അഞ്ച്-ഏറ്റുമാനൂര്‍, വൈക്കം നഗരസഭകള്‍.
ളാലം പാമ്പാടി ബ്ലോക്ക് പരിധിയില്‍ ഉപയോഗിക്കുന്ന വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മീഷനിംഗ് മൂന്നിനും നാലിനുമായാണു പൂര്‍ത്തീകരിക്കുക. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തില്‍ ബാലറ്റ് പേപ്പര്‍ സെറ്റ് ചെയ്ത് സ്ഥാനാര്‍ഥികളുടെ പേരും ചിഹ്നവും എണ്ണവും ക്രമീകരിക്കുന്ന നടപടികളാണ് കമ്മീഷനിംഗ് വഴി പൂര്‍ത്തിയാക്കുന്നത്. കമ്മീഷനിംഗിനുശേഷം ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം സീല്‍ ചെയ്യും.
തുടര്‍ന്ന് യന്ത്രങ്ങള്‍ സ്ട്രോംഗ് റൂമുകളില്‍ വരച്ചിട്ടുള്ള നിശ്ചിത കോളങ്ങളില്‍ അഡ്രസ് ടാഗ് ചെയ്ത് ക്രമീകരിക്കും. വോട്ടെടുപ്പിന്റെ തലേന്ന് ഇവ പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറും. സ്ഥാനാര്‍ഥിയുടെയോ സ്ഥാനാര്‍ഥി നിശ്ചയിക്കുന്ന ഏജന്റിന്റെയോ സാന്നിധ്യത്തിലാണ് യന്ത്രങ്ങളുടെ കമ്മീഷനിംഗ് നടക്കുന്നത്.
Tags : voting machines nattuvisesham local news