x
ad
Sun, 5 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പരാതികൾക്ക് ഇനിയും പരിഹാരമായില്ല : നെ​യ്യാ​റ്റി​ന്‍​ക​ര ജ​ന​റ​ല്‍ ആ​ശു​പ​ത്രി​ക്ക് അ​ടി​യ​ന്ത​ര ചി​കി​ത്സ അ​നി​വാ​ര്യം


Published: July 5, 2026 06:25 AM IST | Updated: July 5, 2026 06:25 AM IST

നെ​യ്യാ​റ്റി​ന്‍​ക​ര : ആ​വ​ശ്യ​ത്തി​നു ഡോ​ക്ട​ര്‍​മാ​രും ജീ​വ​ന​ക്കാ​രു​മി​ല്ല, വ​യോ​ജ​ന​ങ്ങ​ള്‍​ക്കും ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്കും പ​രി​ഗ​ണ​ന ല​ഭിക്കുന്നില്ല... തു​ട​ങ്ങി നി​ര​വ​ധി പ​രാ​തി​ക​ളാ​ണ് ദി​വ​സ​വും ഉ​രു​ന്ന​ത്. നെ​യ്യാ​റ്റി​ന്‍​ക​ര ഗ​വ. ജ​ന​റ​ല്‍ ആ​ശു​പ​ത്രി സം​ബ​ന്ധി​ച്ചാ​ണ് ഈ ​വി​ഷ​യ​ങ്ങ​ള്‍ വീ​ണ്ടും ഉ​യ​ര്‍​ന്നി​രി​ക്കു​ന്ന​ത്. ആ​ശു​പ​ത്രി വി​ക​സ​ന സ​മി​തി രോ​ഗി​ക​ളു​ടെ വൈ​ഷ​മ്യ​ങ്ങ​ള്‍ കൂ​ടി മു​ഖ​വി​ല​യ്ക്കെ​ടു​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ശ​ക്തം.

നൂ​റ്റാ​ണ്ടി​ലേ​റെ പ​ഴ​ക്ക​മു​ള്ള നെ​യ്യാ​റ്റി​ന്‍​ക​ര​യി​ലെ ഈ ​സ​ര്‍​ക്കാ​ര്‍ ആ​തു​രാ​ല​യ​ത്തി​ല്‍ ക​ഴി​ഞ്ഞ സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്തും പ​ല ത​ര​ത്തി​ലു​ള്ള പ​രാ​തി​ക​ൾ ഉ​യ​ർ​ന്നി​രു​ന്നു. താ​ലൂ​ക്കി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള രോ​ഗി​ക​ള്‍ പു​ല​ര്‍​ച്ചെ അ​ഞ്ചു മു​ത​ല്‍ ഇ​വി​ടെ​ക്കാ ണും. ​ഒ​പി ടി​ക്ക​റ്റി​നാ​യി ക്യൂ ​നി​ന്ന് അ​വ നേ​ടി​യ​ശേ​ഷം വ​ള​രെ വൈ​കി​യാ​യി​രി​ക്കും ഡോ​ക്ട​ര്‍​മാ​രി​ല്ലെ​ന്ന് അ​റി​യു​ക. പ്ര​ത്യേ​കി​ച്ചും സ​ർ​ജ​റി, ഓ​ർ​ത്തോ, നേ​ത്രം, സ്കി​ൻ മു​ത​ലാ​യ വി​ഭാ​ഗ​ങ്ങ​ളി​ലെ ഡോ​ക്ട​ര്‍​മാ​രു​ടെ സേ​വ​നം എ​ല്ലാ ദി​വ​സ​വും ല​ഭ്യ​മ​ല്ലെ​ന്നും രോ​ഗി​ക​ള്‍ പ​റ​യു​ന്നു.

ടോ​ക്ക​ൺ ല​ഭി​ക്കു​ക​യെ​ന്ന താ​ണ് മ​റ്റൊ​രു വ​ലി​യ ക​ട​ന്പ. ഓ​രോ വി​ഭാ​ഗ​ത്തി​നും പ​രി​മി​ത​മാ​യ ടോ​ക്ക​ണാ​ണ് അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. ലാ​ബ് പ​രി​ശോ​ധ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ടും പ​രാ​തി​ക​ളു​ണ്ട്.

ഫീ​സ​ട​യ്ക്കാ​നും ടോ​ക്ക​ണി​നും ര​ക്തം ശേ​ഖ​രി​ക്കാ​നും ഫ​ലം ല​ഭി​ക്കാ​നു​മെ​ല്ലാം വ്യ​ത്യ​സ്ത ക്യൂ​വാ​മ്. ഓ​രോ ക്യൂ​വി​ലും രോ​ഗി​യോ കൂ​ട്ടി​രി​പ്പു​കാ​രോ ഏ​റെ​നേ​രം ചെ​ല​വ​ഴി​ക്കേ​ണ്ടി​യും വ​രു​ന്നു. ഇ​നി പ​രി​ശോ​ധ​നാ​ഫ​ലം കി​ട്ടി​യാ​ലോ, അ​പ്പോ​ഴേ​യ്ക്കും ഡോ​ക്ട​ർ വാ​ർ​ഡി​ലേ​യ്ക്ക് പോ​യി​രി​ക്കും. ഇ​തു സം​ബ​ന്ധി​ച്ചു ജീ​വ​ന​ക്കാ​രും രോ​ഗി​ക​ളും ത​മ്മി​ല്‍ വാ​ക്കു​ത​ര്‍​ക്കം നി​ത്യ​കാ​ഴ്ച​യാ​ണ്. പ​ല​തും ഒ​ഴി​വാ​ക്കാ​നാ​വു​ന്ന​താ​ണെ​ങ്കി​ലും ഇ​രു​കൂ​ട്ട​രു​ടെ​യും അ​നാ​വ​ശ്യ പി​ടി​വാ​ശി​ക​ള്‍ അ​ന്ത​രീ​ക്ഷ​ത്തെ​യാ​കെ ബ​ഹ​ള​മ​യ​മാ​ക്കും.

രാ​ഷ്ട്രീ​യ ക​ക്ഷി പ്ര​തി​നി​ധി​ക​ളും ജ​ന​പ്ര​തി​നി​ധി​ക​ളും ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​മൊ​ക്കെ അം​ഗ​ങ്ങ​ളാ​യ വി​ക​സ​ന സ​മി​തി ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ കൂ​ടു​ത​ല്‍ ശ്ര​ദ്ധ പു​ല​ര്‍​ത്ത​ണ​മെ​ന്നും രോ​ഗി​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു. ഈ ​സ​ര്‍​ക്കാ​ര്‍ ആ​തു​രാ​ല​യ​ത്തി​ല്‍ രോ​ഗീ​സൗ​ഹൃ​ദ അ​ന്ത​രീ​ക്ഷം നി​ല​നി​ര്‍​ത്താ​ന്‍ അ​ധി​കൃ​ത​രും വി​ക​സ​ന സ​മി​തി അം​ഗ​ങ്ങ​ളും ത​യാ​റാ​ക​ണ​മെ​ന്ന ആ​വ​ശ്യ​വു ഉ​യ​രു​ന്നു​ണ്ട്.

Tags : Local News Nattuvishesham Thiruvananthapuram

Recent News

Corehub Up