x
ad
Sat, 8 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വെ​ള്ള​യി​ൽ ഫ്‌​ളാ​റ്റി​ലെ താ​മ​സ​ക്കാ​രു​ടെ ആ​ശ​ങ്ക അ​ക​റ്റ​ണം: മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ

വെബ് ഡെസ്ക്
Published: August 8, 2026 03:13 AM IST | Updated: August 8, 2026 03:13 AM IST

പ്രതീകാത്മക ചിത്രം

കോ​ഴി​ക്കോ​ട്: അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ വെ​ള്ള​യി​ൽ കോ​ർ​പ്പ​റേ​ഷ​ൻ ഫ്‌​ളാ​റ്റി​ൽ താ​മ​സി​ക്കു​ന്ന​വ​രു​ടെ ആ​ശ​ങ്ക​യും അ​നി​ശ്ചി​ത​ത്വ​വും പൂ​ർ​ണ​മാ​യി അ​ക​റ്റി അ​വ​ർ​ക്ക് സു​ര​ക്ഷി​ത​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ൽ സ​മാ​ധാ​ന​ത്തോ​ടെ​യും അ​ന്ത​സ്സോ​ടെ​യും ജീ​വി​ക്കാ​നു​ള്ള ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ അ​വ​കാ​ശ​ങ്ങ​ൾ കോ​ർ​പ്പ​റേ​ഷ​ൻ സെ​ക്ര​ട്ട​റി സം​ര​ക്ഷി​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ. ക​മ്മീ​ഷ​ൻ ജു​ഡീ​ഷ്യ​ൽ അം​ഗം കെ. ​ബൈ​ജു​നാ​ഥ് സ്വ​മേ​ധ​യാ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് ന​ട​പ​ടി. ഓ​ഗ​സ്റ്റ് 21 ന് ​വെ​സ്റ്റ്ഹി​ൽ പൊ​തു​മ​രാ​മ​ത്ത് റ​സ്റ്റ് ഹൗ​സി​ൽ ന​ട​ക്കു​ന്ന സി​റ്റിം​ഗി​ൽ കേ​സ് പ​രി​ഗ​ണി​ക്കും.

വെ​ള്ള​യി​ൽ ചേ​രി നി​ർ​മാ​ർ​ജ്ജ​ന പ​ദ്ധ​തി പ്ര​കാ​ര​മു​ള്ള ഫ്‌​ളാ​റ്റി​ന്റെ ദു​ര​വ​സ്ഥ​ക്കെ​തി​രെ​യാ​ണ് പ​രാ​തി ഉ​യ​ർ​ന്ന​ത്. ഫ്‌​ളാ​റ്റി​ന്‍റെ ഘ​ട​നാ​പ​ര​മാ​യ സു​ര​ക്ഷി​ത​ത്വം അ​ടി​യ​ന്ത​ര​മാ​യി ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ നി​ർ​ദ്ദേ​ശി​ച്ചു. താ​മ​സ​ക്കാ​രു​ടെ ജീ​വ​നും സ്വ​ത്തി​നും ഭീ​ഷ​ണി​യു​ണ്ടാ​കാ​തി​രി​ക്കാ​നാ​വ​ശ്യ​മാ​യ എ​ല്ലാ പ്ര​തി​രോ​ധ, സം​ര​ക്ഷ​ണ, പ​രി​ഹാ​ര ന​ട​പ​ടി​ക​ളും കാ​ല​താ​മ​സ​മി​ല്ലാ​തെ സ്വീ​ക​രി​ക്കു​ന്ന​തി​ന് കോ​ർ​പ്പ​റേ​ഷ​ൻ സെ​ക്ര​ട്ട​റി​ക്ക് ക​മ്മീ​ഷ​ൻ നി​ർ​ദ്ദേ​ശം ന​ൽ​കി.

1983 ൽ ​ഉ​ദ്ഘാ​ട​നം ചെ​യ്ത ഫ്‌​ളാ​റ്റി​ൽ 24 കു​ടും​ബ​ങ്ങ​ളാ​ണ് താ​മ​സി​ക്കു​ന്ന​ത്. ബ​ല​ക്ഷ​യം ഉ​ണ്ടെ​ന്ന് മ​ന​സി​ലാ​ക്കി​യ​തോ​ടെ ഫ്‌​ളാ​റ്റ് പൊ​ളി​ക്കാ​ൻ തീ​രു​മാ​നി​ച്ച​താ​യി താ​മ​സ​ക്കാ​ർ പ​റ​ഞ്ഞു. എ​ന്നാ​ൽ സാ​ങ്കേ​തി​ക കാ​ര്യ​ങ്ങ​ളാ​ൽ തീ​രു​മാ​നം അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യി.

Tags : Local News Nattuvishesham Human Rights Commission

Recent News

Corehub Up