പ്രതീകാത്മക ചിത്രം
ഇരിട്ടി: പൊതു സ്ഥലം മാറ്റം ഉടൻ നടപ്പാക്കുക, പൊതു സ്ഥലംമാറ്റ മാനദണ്ഡങ്ങൾ അട്ടിമറിക്കുന്ന നീക്കം അവസാനിപ്പിക്കുക, മാനദണ്ഡം ലംഘിച്ചുള്ള വർക്കിംഗ് അറേഞ്ച് ഉത്തരവുകൾ പിൻവലിക്കുക, ഡിഎ കുടിശിക അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ (സിഐടിയു) ഇരിട്ടി വൈദ്യുതി ഭവന് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി.
വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി പി.കെ. സജീവ് ഉദ്ഘാടനം ചെയ്തു. വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം കെ. സജീവൻ വിശദീകരണം നടത്തി. ഡിവിഷൻ പ്രസിഡന്റ് പി.വി. പ്രദീപ് അധ്യക്ഷത വഹിച്ചു. വർക്കേഴ്സ് അസോസിയേഷൻ ഇരിട്ടി ഡിവിഷൻ സെക്രട്ടറി എം. നിഷാജ്, ഒ.എസ്. വിനോയി, എം. ബാബു, സുരേഷ് ബാബു, കെ. സനീഷ്, പി. കിരൺ, സുധീഷ് കുമാർ എന്നിവർ നേതൃത്വം നൽകി.