x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജി​ല്ല​യി​ല്‍ എം​എ​ല്‍​എ​മാ​രാ​യ​വ​രി​ല്‍ കോ​ണ്‍​ഗ്ര​സ് - എ​സ്എ​ന്‍​ഡി​പി പ്ര​തി​നി​ധി​ക​ളും


Published: March 19, 2026 05:40 AM IST | Updated: March 19, 2026 05:40 AM IST

പ​ത്ത​നം​തി​ട്ട: ജി​ല്ല രൂ​പീ​ക​ര​ണ​ത്തി​നു​ശേ​ഷം ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ല്‍ നി​ന്നും കേ​ര​ള നി​യ​മ​സ​ഭ​യി​ല്‍ എ​ത്തി​യ​വ​രി​ല്‍ ഏ​റെ​യും കോ​ണ്‍​ഗ്ര​സ്, സി​പി​എം, കേ​ര​ള കോ​ണ്‍​ഗ്ര​സ് ക​ക്ഷി​ക​ളാ​ണ്. ഇ​ട​യ്ക്ക് കോ​ണ്‍​ഗ്ര​സ് -എ​സി​നും എ​ന്‍​ഡി​പി​ക്കും ജി​ല്ല​യി​ല്‍ നി​ന്നും പ്രാ​തി​നി​ധ്യം ല​ഭി​ച്ചു.

1982ല്‍ ​റാ​ന്നി​യി​ല്‍ നി​ന്നും വി​ജ​യി​ച്ച​ത് കോ​ണ്‍​ഗ്ര​സ് -എ​സി​ലെ സ​ണ്ണി പ​ന​വേ​ലി​ലാ​ണ്. അ​ദ്ദേ​ഹ​ത്തിന്‍റെ മ​ര​ണ​ത്തേ തു​ട​ര്‍​ന്ന് ഭാ​ര്യ റേ​ച്ച​ല്‍ സ​ണ്ണി പ​ന​വേ​ലി​ല്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വി​ജ​യി​ച്ചെ​ത്തി​യ​തും കോ​ണ്‍​ഗ്ര​സ് -എ​സി​ന്‍റെ ടി​ക്ക​റ്റി​ലാ​ണ്. കോ​ണ്‍​ഗ്ര​സി​ലെ എ.​കെ. ആ​ന്‍റ​ണി വി​ഭാ​ഗം ഇ​ട​തു​മു​ന്ന​ണി വി​ട്ട് യു​ഡി​എ​ഫി​ല്‍ പോ​യ​പ്പോ​ള്‍ വി​ഘ​ടി​ച്ചു​നി​ന്ന​വ​ര്‍ ചേ​ര്‍​ന്നാ​ണ് അ​ക്കാ​ല​ത്ത് കോ​ണ്‍​ഗ്ര​സ് -എ​സ് ശ​ക്ത​മാ​ക്കി​യ​ത്. 1982ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കോ​ണ്‍​ഗ്ര​സ് -എ​സ് റാ​ന്നി കൂ​ടാ​തെ ക​ല്ലൂ​പ്പാ​റ​യി​ലും മ​ത്സ​രി​ച്ചി​രു​ന്നു.

1987ല്‍ ​കോ​ണ്‍​ഗ്ര​സ് -എ​സി​ലെ സി.​എ. മാ​ത്യു ക​ല്ലൂ​പ്പാ​റ​യി​ല്‍ എം​എ​ല്‍​എ​യാ​യി. ഇ​തേ​വ​ര്‍​ഷം കോ​ന്നി​യി​ല്‍ വി​ജ​യി​ച്ച​ത് എ​ന്‍​ഡി​പി​യി​ലെ ചി​റ്റൂ​ര്‍ ശ​ശാ​ങ്ക​ന്‍ നാ​യ​രാ​ണ്. യു​ഡി​എ​ഫ് ഘ​ട​ക​ക​ക്ഷി​യാ​യി​രു​ന്ന എ​ന്‍​ഡി​പി​ക്ക് അ​ക്കാ​ല​യ​ള​വി​ല്‍ ജി​ല്ല​യി​ല്‍ ഒ​രു നി​യ​മ​സ​ഭാസീ​റ്റ് ന​ല്‍​കി​യി​രു​ന്നു. 1991ല്‍ ​ആ​റ​ന്മു​ള​യി​ല്‍ മ​ത്സ​രി​ച്ച എ​ന്‍​ഡി​പി​യി​ലെ ആ​ർ. രാ​മ​ച​ന്ദ്ര​ന്‍ നാ​യ​ര്‍ വി​ജ​യി​ച്ചു.

കോ​ന്നി​യി​ല്‍ സി​പി​എ​മ്മി​ലെ എ. ​പ​ത്മ​കു​മാ​ര്‍ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​തും എ​ന്‍​ഡി​പി സ്ഥാ​നാ​ര്‍​ഥി​യാ​യി​രു​ന്ന സി.​പി. രാ​മ​ച​ന്ദ്ര​ന്‍ നാ​യ​രെ​യാ​ണ്. കോ​ണ്‍​ഗ്ര​സ് -എ​സി​ലെ സി.​എ. മാ​ത്യു​വി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​യി​രു​ന്നു വി​ജ​യം. ആ​ർ. രാ​മ​ച​ന്ദ്ര​ന്‍ നാ​യ​ര്‍ അ​ക്കാ​ല​യ​ള​വി​ല്‍ ക​രു​ണാ​ക​ര​ന്‍ മ​ന്ത്രി​സ​ഭ​യി​ല്‍ ആ​രോ​ഗ്യ​മ​ന്ത്രി​യു​മാ​യി. കേ​ര​ള കോ​ണ്‍​ഗ്ര​സി​ലെ വി​വി​ധ ഗ്രൂ​പ്പു​ക​ള്‍​ക്കും ജി​ല്ല​യി​ല്‍ എം​എ​ല്‍​എ​മാ​രു​ണ്ടാ​യി. ജി​ല്ല രൂ​പീ​ക​ര​ണ​ത്തി​നു മു​മ്പു​ത​ന്നെ എ​ല്ലാ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും കേ​ര​ള കോ​ണ്‍​ഗ്ര​സ് നി​ര്‍​ണാ​യ​ക ക​ക്ഷി​യാ​യി​രു​ന്നു.

പ​ത്ത​നം​തി​ട്ട, റാ​ന്നി, തി​രു​വ​ല്ല, ക​ല്ലൂ​പ്പാ​റ മ​ണ്ഡ​ല​ങ്ങ​ളി​ല്‍ വി​വി​ധ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ കേ​ര​ള കോ​ണ്‍​ഗ്ര​സ് മ​ത്സ​രി​ക്കു​ക​യും വി​ജ​യി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

1982ല്‍ ​യു​ഡി​എ​ഫ് പ​ക്ഷ​ത്തെ കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ​ഫ് ഗ്രൂ​പ്പി​ല്‍ നി​ന്ന് ക​ല്ലൂ​പ്പാ​റ​യി​ല്‍ ടി.​എ​സ്. ജോ​ണ്‍ വി​ജ​യി​ച്ചു. 1987ല്‍ ​കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ​ഫ് ഗ്രൂ​പ്പി​ലെ ഈ​പ്പ​ന്‍ വ​ര്‍​ഗീ​സ് റാ​ന്നി​യി​ല്‍ വി​ജ​യി​ച്ചു. 1991ല്‍ ​ജോ​സ​ഫ് എം. ​പു​തു​ശേ​രി ക​ല്ലൂ​പ്പാ​റ​യി​ല്‍ വി​ജ​യി​ച്ച​ത് കേ​ര​ള കോ​ണ്‍​ഗ്ര​സ് - ബി ​സ്ഥാ​നാ​ര്‍​ഥി​യാ​യി​ട്ടാ​ണ്. എ​ല്‍​ഡി​എ​ഫ് പ​ക്ഷ​ത്താ​യ ജോ​സ​ഫ് ഗ്രൂ​പ്പി​ലെ ടി.​എ​സ്. ജോ​ണി​നെ​യാ​ണ് പ​രാ​ജ​യ്പെ​ടു​ത്തി​യ​ത്. 1996ല്‍ ​മാ​ണി ഗ്രൂ​പ്പി​ലെ​ത്തി​യ പു​തു​ശേ​രി​യെ ടി.​എ​സ്. ജോ​ണ്‍ പ​രാ​ജ​യ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. തി​രു​വ​ല്ല​യി​ല്‍ മാ​ണി ഗ്രൂ​പ്പി​ലെ മാ​മ്മ​ന്‍ മ​ത്താ​യി വി​ജ​യി​ച്ചു.

1996ല്‍ ​ക​ല്ലൂ​പ്പാ​റ കൂ​ടാ​തെ പ​ത്ത​നം​തി​ട്ട നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ലും ജോ​സ​ഫ് ഗ്രൂ​പ്പ് മ​ത്സ​രി​ച്ചു. മാ​ണി ഗ്രൂ​പ്പ് ക​ല്ലൂ​പ്പാ​റ​യി​ലും തി​രു​വ​ല്ല​യി​ലും മ​ത്സ​രി​ച്ചു. തി​രു​വ​ല്ല​യി​ല്‍ മാ​മ്മ​ന്‍ മ​ത്താ​യി വി​ജ​യി​ച്ചു. 2001ല്‍ ​ക​ല്ലൂ​പ്പാ​റ, പ​ത്ത​നം​തി​ട്ട എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ജോ​സ​ഫ് ഗ്രൂ​പ്പ് മ​ത്സ​രി​ച്ചു. മാ​ണി ഗ്രൂ​പ്പി​ല്‍ നി​ന്ന് ക​ല്ലൂ​പ്പാ​റ​യി​ല്‍ ജോ​സ​ഫ് എം. ​പു​തു​ശേ​രി​യും തി​രു​വ​ല്ല​യി​ല്‍ മാ​മ്മ​ന്‍ മ​ത്താ​യി​യും വി​ജ​യി​ച്ചു. 2006ല്‍ ​ക​ല്ലൂ​പ്പാ​റ​യി​ല്‍ ജോ​സ​ഫ് എം. ​പു​തു​ശേ​രി വീ​ണ്ടും വി​ജ​യി​ച്ചു.

തി​രു​വ​ല്ല​യി​ല്‍ മാ​ണി ഗ്രൂ​പ്പി​ലെ വി​ക്ട​ര്‍ ടി.​തോ​മ​സ് പ​രാ​ജ​യ​പ്പെ​ട്ടു. ജോ​സ​ഫ് ഗ്രൂ​പ്പ് അ​ടൂ​രി​ല്‍ മ​ത്സ​രി​ച്ചെ​ങ്കി​ലും വി​ജ​യി​ക്കാ​നാ​യി​ല്ല. പി​ന്നീ​ട് ജോ​സ​ഫ് ഗ്രൂ​പ്പ് യു​ഡി​എ​ഫി​ലെ​ത്തി​യ​തോ​ടെ 2011 മു​ത​ല്‍ കേ​ര​ള കോ​ണ്‍​ഗ്ര​സി​നു തി​രു​വ​ല്ല സീ​റ്റ് മാ​ത്ര​മാ​യി. 2021ല്‍ ​കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​എ​ല്‍​ഡി​എ​ഫി​ലെ​ത്തി​യ​തോ​ടെ റാ​ന്നി​യി​ല്‍ പ്ര​മോ​ദ് നാ​രാ​യ​ണ്‍ സ്ഥാ​നാ​ര്‍​ഥി​യാ​കു​ക​യും വി​ജ​യി​ക്കു​ക​യും ചെ​യ്തു.

Tags : nattu vishesham Congress and SNDP representatives

Recent News

Corehub Up