x
ad
Sun, 22 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വെ​ള്ള​നാ​ട് പ​ഞ്ചാ​യ​ത്തി​ൽ കോ​ൺ​ഗ്ര​സിന്‍റെ ഉ​പ​രോ​ധം

വെബ് ഡെസ്ക്
Published: November 22, 2026 01:01 AM IST | Updated: November 22, 2026 01:01 AM IST

‎വെ​ള്ള​നാ​ട് പ​ഞ്ചാ​യ​ത്തി​ൽ കോ​ൺ​ഗ്ര​സ് ന​ട​ത്തി​യ ഉ​പ​രോ​ധ​സ​മ​രം.

‎നെ​ടു​മ​ങ്ങാ​ട് : ലൈ​ഫ് ഭ​വ​ന​പ​ദ്ധ​തി​യു​ടെ മൂ​ന്നാം ഗ​ഡു ല​ഭി​ക്കാ​ത്ത​തി​നെ​ച്ചൊ​ല്ലി വെ​ള്ള​നാ​ട് പ​ഞ്ചാ​യ​ത്തി​ൽ കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു. അ​ർ​ഹ​മാ​യ ഭ​വ​ന​പ​ദ്ധ​തി ആ​നു​കൂ​ല്യം ല​ഭി​ക്കാ​ത്ത 70 വ​യ​സു​കാ​രി​ക്ക് നീ​തി ല​ഭി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ സ​മ​രം തു​ട​രു​മെ​ന്ന് അ​റി​യി​ച്ചു.

‎സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി നേ​താ​ക്ക​ൾ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ബി​ന്ദു​വി​നെ ഉ​പ​രോ​ധി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വെ​ള്ള​നാ​ട് ശ​ശി ദി​വ​സ​ങ്ങ​ളാ​യി ഓ​ഫീ​സി​ലെ​ത്തു​ന്നി​ല്ലെ​ന്നാ​ണ് സെ​ക്ര​ട്ട​റി​യു​ടെ വി​ശ​ദീ​ക​ര​ണം. വി​ഷ​യം ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​മെ​ന്നും സെ​ക്ര​ട്ട​റി സ​മ​ര​ക്കാ​രെ അ​റി​യി​ച്ചു. എ​ന്നാ​ൽ പ്ര​ശ്ന​പ​രി​ഹാ​ര​മു​ണ്ടാ​കു​ന്ന​തു​വ​രെ സ​മ​രം അ​വ​സാ​നി​പ്പി​ക്കി​ല്ലെ​ന്നാ​ണ് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളു​ടെ നി​ല​പാ​ട്. അ​ർ​ഹ​രാ​യ ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് ആ​നു​കൂ​ല്യം ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ തു​ട​ർ​സ​മ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്നും നേ​താ​ക്ക​ൾ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ൽ നി​ന്നു​ള്ള പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​ഞ്ചാ​യ​ത്തി​ലെ​ത്തി. പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തോ​ടെ പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ന്‍റെ ദൈ​നം​ദി​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ത​ട​സ​പ്പെ​ട്ടു. ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് സി. ​ജ്യോ​തി​ഷ് കു​മാ​ർ, ഐ​എ​ൻ​ടി​യു​സി സം​സ്ഥാ​ന സെ​ക്ര​ട്ട​റി വെ​ള്ള​നാ​ട് ശ്രീ​ക​ണ്ഠ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : Congress blockade Nattuvishesham District News Vellanad Panchayat

Recent News

Corehub Up