മരങ്ങാട്ടുപിള്ളി സഹകരണബാങ്ക് നടത്തിയ ഭരണഘടനാ ദിനാചരണത്തിന്റെ ഉദ്ഘാടനം തൊടുപുഴ ഫാമിലി കോര്‍ട്ട് ഡിസ്ട്രിക്ട് ജഡ്ജ് ജോഷി ജോണ്‍ നിര്‍വഹിക്കുന്നു. ബാങ്ക്
മരങ്ങാട്ടുപിള്ളി: മരങ്ങാട്ടുപിള്ളി സഹകരണബാങ്കിന്റെ ആഭിമുഖ്യത്തില്‍ ഭരണഘടനാ ദിനാചരണവും വിവിധ മത്സരങ്ങളില്‍ വിജയികളായ വിദ്യാര്‍ഥികള്‍ക്ക് അവാര്‍ഡ് വിതരണവും നടത്തി. ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം തൊടുപുഴ ഫാമിലി കോര്‍ട്ട് ഡിസ്ട്രിക്ട് ജഡ്ജ് ജോഷി ജോണ്‍ ഉദ്ഘാടനം നിര്‍വഹിക്കുകയും അവാര്‍ഡ് വിതരണം നടത്തുകയും ചെയ്തു. ബാങ്ക് പ്രസിഡന്റ് എം.എം. തോമസ് മേല്‍വെട്ടം അധ്യക്ഷത വഹിച്ചു.
യുപി, ഹൈസ്കൂള്‍, ഹയര്‍ സെക്കൻഡറി വിഭാഗങ്ങളിലായി പ്രസംഗം, ഉപന്യാസം, ക്വിസ്, ഭരണഘടനാ ആമുഖവായന എന്നീ മത്സരങ്ങളിൽ വിജയികളായ 36 കുട്ടികള്‍ക്ക് കാഷ് അവാര്‍ഡും മെമന്റോയും നല്കി.
സര്‍ക്കിള്‍ സഹകരണ യൂണിയന് ചെയര്മാന് ജോണ്സണ് പുളിക്കിയില്‍, എംജി യൂണിവേഴ്സിറ്റി സ്കൂള്‍ ഓഫ് ഇന്ത്യന്‍ ലീഗല്‍ തോട്ട്സ് അസിസ്റ്റന്റ പ്രഫസര്‍ ഡോ. ജാസ്മിന് അലക്സ്, ബാങ്ക് വൈസ് പ്രസിഡന്റ് അജികുമാര്‍ മറ്റത്തില്‍, സെക്രട്ടറി ജോജിന്‍ മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു.
Tags : Award Presentation nattuvisesham local news