ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറയില്‍ നിര്‍മിക്കുന്ന ജില്ലാ പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്സ് മന്ദിരത്തിന്റെ നിര്‍മാണം മന്ത്രി ആര്. ബിന്ദു ഫലകം അനാഛാദനംചെയ്യുന്നു.
ഇരിങ്ങാലക്കുട: കാട്ടുങ്ങച്ചിറയില്‍ തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയത്തിനോടുചേര്ന്ന് നിര്‍മിക്കുന്ന ജില്ലാ പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്സ് മന്ദിരത്തിന്റെ നിര്‍മാണോദ്ഘാടനം മുഖ്യമന്ത്രി ഓണ്‍ലൈനായി നിര്‍വഹിച്ചു. മന്ത്രി ആര്. ബിന്ദു അധ്യക്ഷതവഹിച്ചു.
അത്യാധുനിക സൗകര്യങ്ങളോടെയുള്ള ബഹുനിലമന്ദിരം 2024 - 25 സാമ്പത്തിക വര്‍ഷത്തിൽ അനുവദിച്ച 6.5 കോടി രൂപ വിനിയോഗിച്ചാണ് നിര്‍മിക്കുന്നത്. ഗ
ജില്ലയിലാകെ സേവനം ലഭ്യമാക്കുന്ന തൃശൂര്‍ റൂറല്‍ സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനും പൊതുജനങ്ങള്‍ക്ക് അടിയന്തര സേവനങ്ങള്‍ അതിവേഗം ഉറപ്പാക്കുന്ന അടിയന്തര പ്രതികരണ സംവിധാനം (ഇആര്‍എസ്എസ്), കണ്ട്രോള് റൂം എന്നിവ ഈ പുതിയ മന്ദിരത്തിലേയ്ക്കാണ് മാറ്റിസ്ഥാപിക്കുക. തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാര്‍, തൃശൂര്‍ റേഞ്ച് ഡിഐജി ടി. നാരായണന്, നഗരസഭ കൗണ്‍സിലര്‍ ജോഫി ബോസ്, ഇരിങ്ങാലക്കുട ഡിവൈഎസ്പി എം. സന്തോഷ്കുമാര്‍ സംസാരിച്ചു.
Tags : Construction nattuvishesham local news