അത്താണി ഓവർബ്രിഡ്ജിനു താഴെ ഒരുക്കുന്ന വീ പാർക്കിന്റെ നിർമാണോദ്ഘാടനം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഓണ്‍ലൈനായി നിർവഹിച്ചശേഷം സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ
അത്താണി: അത്താണിയിലും മുളങ്കുന്നത്തുകാവിലും കോലഴി ചെന്പിശേരിയിലും വീ പാർക്കിന്റെ നിർമാണത്തിനു തുടക്കം. മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഓണ്‍ലൈൻ ആയി ഉദ്ഘാടനം ചെയ്തു.
സംസ്ഥാന ഡിസൈൻ പോളിസിയുടെ ഭാഗമായി യഥാക്രമം 70.6 ലക്ഷം രൂപയും 55.3 ലക്ഷം രൂപയും 78.7 ലക്ഷം രൂപയും ചെലവിട്ടാണു പാർക്ക് നിർമിക്കുക. മേൽപ്പാലങ്ങൾക്കുതാഴെ ഉപയോഗശൂന്യമായ സ്ഥലങ്ങൾ ജനസൗഹൃദ മാതൃകാകേന്ദ്രങ്ങളാക്കുകയാണു ലക്ഷ്യം.
വർഷങ്ങളായി ഉപയോഗിക്കുന്ന സ്ഥലത്തു പാർക്കുകൾ വരുന്നതു ബാധിക്കുമെന്നു ചൂണ്ടിക്കാട്ടി സ്വതന്ത്ര ഡ്രൈവർമാർ രംഗത്തുവന്നു. സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎയുമായി നടത്തിയ ചർച്ചയെത്തുടർന്ന് പ്രശ്നം പരിഹരിക്കാമെന്ന ഉറപ്പിലാണ് ഉദ്ഘാടനം നടന്നത്. നഗരസഭാ ചെയർമാൻ മിനി അരവിന്ദൻ, പി.എൻ. സുരേന്ദ്രൻ, ഷീല മോഹൻ എന്നിവർ പ്രസംഗിച്ചു. പാലത്തിനു താഴെ ടൊയ്ലറ്റ് ബ്ലോക്ക്, കഫെ, ബാഡ്മിന്റണ്‍ കോർട്ട്, വോളിബോൾ കോർട്ട്, സീറ്റിംഗ് എന്നിയടക്കമാണു നിർമാണം.
Tags : Construction nattuvishesham local news