x
ad
Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ണ്‍​സ​ള്‍​ട്ട​ന്‍​സി സ്ഥാ​പ​ന​ത്തി​ന് തീ​പി​ടി​ച്ചു

വെബ് ഡെസ്ക്
Published: October 16, 2026 01:35 AM IST | Updated: October 16, 2026 01:35 AM IST

ക​ണ്‍​സ​ള്‍​ട്ട​ന്‍​സി സ്ഥാ​പ​ന​ത്തി​ന് തീ​പി​ടി​ച്ച​ത് അ​ഗ്നി​ര​ക്ഷാ​സേ​ന എ​ത്തി അ​ണ​ച്ച​പ്പോ​ൾ.

കൊ​ച്ചി: ക​ച്ചേ​രി​പ്പ​ടി ജം​ഗ്ഷ​ന് സ​മീ​പ​മു​ള്ള മേ​രി​ലാ​ന്‍​ഡ് സ്റ്റ​ഡി എ​ബ്രോ​ഡ് എ​ന്ന സ്ഥാ​പ​ന​ത്തി​ന് തീ​പി​ടി​ച്ചു. ഇ​ന്ന ഉ​ച്ച​ക​ഴി​ഞ്ഞ് 3.15 ഓ​ടെ​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. കെ​ട്ടി​ട​ത്തി​ന്‍റെ ഭൂ​രി​ഭാ​ഗ​വും ക​ത്തി​ന​ശി​ച്ചു. എ​സി​യി​ല്‍​നി​ന്ന് പു​ക ഉ​യ​രു​ന്ന​ത് ക​ണ്ട് വി​ദ്യാ​ര്‍​ഥി​ക​ളും ജീ​വ​ന​ക്കാ​രും പു​റ​ത്തേ​ക്ക് ഓ​ടി​ര​ക്ഷ​പ്പെ​ട്ട​തി​നാ​ല്‍ ആ​ള​പാ​യ​മി​ല്ല. വി​വ​ര​മ​റി​ഞ്ഞ് ഉ​ട​ന്‍ ക്ല​ബ് റോ​ഡി​ല്‍​നി​ന്ന് അ​ഗ്‌​നി ര​ക്ഷാ​സേ​ന​യും പൊ​ലി​സും സ്ഥ​ല​ത്തെ​ത്തി. അ​ര​മ​ണി​ക്കൂ​റെ​ടു​ത്താ​ണ് തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​ത്. ഏ​ക​ദേ​ശം 15ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് ക​ണ​ക്കാ​ക്കു​ന്ന​തെ​ന്ന് അ​ഗ്‌​നി ര​ക്ഷാ​സേ​ന ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു.​ഷോ​ര്‍​ട്ട് സ​ര്‍​ക്യൂ​ട്ടാ​ണ് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

Tags : fire NattuVishesham DistrictNews

Recent News

Corehub Up