x
ad
Thu, 29 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ണ്ടെ​യ്ന​ർ ലോ​റി റോ​ഡി​ൽ കു​ടു​ങ്ങി, നാ​ട്ടു​കാ​ർ ത​ള്ളിനീ​ക്കി

വെബ് ഡെസ്ക്
Published: October 29, 2026 05:33 AM IST | Updated: October 29, 2026 05:33 AM IST

തി​ല്ല​ങ്കേ​രി ടൗ​ൺ ജം​ഗ്ഷ​നി​ൽ റോ​ഡി​ൽ കു​ടു​ങ്ങി​യ ലോ​റി നാ​ട്ടു​കാ​ർ ത​ള്ളിമാ​റ്റു​ന്നു.

ഇ​രി​ട്ടി: തി​ല്ല​ങ്കേ​രി ടൗ​ണി​ൽ ക​ണ്ടെ​യ്ന​ർ ലോ​റി കു​ടു​ങ്ങി​യ​തി​നെ തു​ട​ർ​ന്ന് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ടൗ​ണി​ലെ ഉ​ളി​യ​ൽ​റോ​ഡ് ജം​ഗ്ഷ​നി​ലാ​ണ് ലോ​റി കു​ടു​ങ്ങി​യ​ത്. ജം​ഗ്ഷ​നി​ൽ നി​ന്ന് ലോ​റി മ​റ്റൊ​രു റോ​ഡി​ലേ​ക്ക് തി​രി​യ​വേ മു​ന്നോ​ട്ടും പി​ന്നോ​ട്ടും എ​ടു​ക്കാ​നാ​വാ​ത്ത വി​ധ​ത്തി​ൽ കു​ടു​ങ്ങു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

ഇ​തേ​തു​ട​ർ​ന്ന് കാ​ക്ക​യ​ങ്ങാ​ട്-​ശി​വ​പു​രം റോ​ഡി​ൽ ഒ​ന്ന​ര മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ക​ണ്ടെ​യ്ന​റി​ൽ നി​റ​യെ ച​ര​ക്കു​ക​ളി​ല്ലാ​യി​രു​ന്ന​തി​നാ​ൽ നാ​ട്ടു​കാ​ർ ഒ​ത്തു​ചേ​ർ​ന്ന് ലോ​റി മു​ന്നോ​ട്ട് ത​ള്ളി നീ​ക്കി​യാ​ണ് ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ച​ത്. ടൗ​ൺ ജം​ഗ്ഷ​നി​ൽ റോ​ഡ് വീ​തി​യി​ല്ലാ​ത്ത​തും റോ​ഡി​ന്‍റെ ഘ​ട​നാ​പ​ര​മാ​യ പ്ര​ശ്‌​ന​ങ്ങ​ളു​മാ​ണ് ലോ​റി കു​ടു​ങ്ങാ​ൻ കാ​ര​ണ​മാ​യ​ത്.

Tags :

Recent News

Corehub Up