മഞ്ചേരി: മുന്‍ നഗരസഭ കൗണ്‍സിലര്‍ തലാപ്പില്‍ അബ്ദുല്‍ ജലീല്‍ (കുഞ്ഞാന് - 57) വധക്കേസില്‍ വിധി പറയാനിരിക്കെ കോടതിയില്‍ ഹാജരാകാതെ മുങ്ങിയ ഒന്നാം പ്രതിക്കായി പ്രത്യേക അന്വേഷണ സംഘം രംഗത്ത്. നെല്ലിക്കുത്ത് സ്വദേശി മാട്ടയില്‍ ഷുഹൈബ് (കൊച്ചു - 29) സംസ്ഥാനം വിട്ടതായാണ് സൂചന. ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് തെരച്ചില്‍ പുരോഗമിക്കുന്നത്.
വ്യാഴാഴ്ച വിധി പറയേണ്ടിയിരുന്ന കേസ് ഒന്നാം പ്രതി ഹാജരാകാത്തതിനെത്തുടര്‍ന്ന് അഞ്ചിലേക്ക് മാറ്റി. ഷുഹൈബിന്റെ ജാമ്യം റദ്ദാക്കിയ മഞ്ചേരി മൂന്നാം അഡീഷണല്‍ സെഷന്‍സ് കോടതി പ്രതിയുടെ ജാമ്യക്കാര്ക്കെതിരേ കേസെടുക്കാനും തുക പിഴയടയ്ക്കാനും ഉത്തരവിട്ടു. രണ്ടാം പ്രതി അബ്ദുല്‍ മാജിദ്, മൂന്നാം പ്രതി ഷംസീര്‍ എന്നിവര്‍ വ്യാഴാഴ്ച കോടതിയില്‍ ഹാജരായിരുന്നു.
Tags : Nattuvishesham Districtnews Councillor