x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സിപി​ഐ നേ​താ​വ് കെ.​കെ.​ ശി​വ​രാ​മ​ന്‍ സ​ജീ​വരാ​ഷ‌്ട്രീ​യം ഉ​പേ​ക്ഷി​ക്കു​ന്നു


Published: December 19, 2025 06:20 AM IST | Updated: December 19, 2025 06:20 AM IST

തൊ​ടു​പു​ഴ: സി​പി​ഐ മു​ന്‍ സം​സ്ഥാ​ന എ​ക്‌​സി​ക്യൂ​ട്ടീ​വം​ഗ​വും ഒ​ന്ന​ര​പ​തി​റ്റാ​ണ്ടോ​ളം ഇ​ടു​ക്കി ജി​ല്ലാ സെ​ക്ര​ട്ട​റി​യും നി​ല​വി​ല്‍ ജി​ല്ലാ എ​ക്‌​സി​ക്യൂ​ട്ടീ​വം​ഗ​വു​മാ​യ കെ.​കെ.​ ശി​വ​രാ​മ​ന്‍ സ​ജീ​വ രാ​ഷ‌്ട്രീ​യം ഉ​പേ​ക്ഷി​ക്കു​ന്നു.


ജി​ല്ലാ കൗ​ണ്‍​സി​ലി​ല്‍നി​ന്നു ത​ന്‍റെ മെം​ബ​ര്‍​ഷി​പ്പ് സ്വ​ന്തം ബ്രാ​ഞ്ചാ​യ ത​ട്ട​ക്കു​ഴ​യി​ലേ​ക്ക് മാ​റ്റാ​ന്‍ ഇ​ന്ന​ലെ ചേ​ര്‍​ന്ന ജി​ല്ലാ എ​ക്‌​സി​ക്യൂ​ട്ടീ​വ് യോ​ഗ​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ട്ട​താ​യി ശി​വ​രാ​മ​ന്‍ ദീ​പി​ക​യോ​ട് പ​റ​ഞ്ഞു.
പു​തു​ത​ല​മു​റ നേ​താ​ക്ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന​വു​മാ​യി ത​നി​ക്ക് യോ​ജി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്നും അ​തി​നാ​ലാ​ണ് ബ്രാ​ഞ്ചി​ലേ​ക്ക് ത​ന്‍റെ പ്ര​വ​ര്‍​ത്ത​നം മാ​റ്റു​ന്ന​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.


അ​തേസ​മ​യം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക​രി​മ​ണ്ണൂ​ര്‍ ഡി​വി​ഷ​നി​ല്‍നി​ന്നു മ​ല്‍​സ​രി​ച്ച സി​പി​ഐ സ്ഥാ​നാ​ര്‍​ഥി സു​നി​ല്‍ സെ​ബാ​സ്റ്റ്യ​ന് വോ​ട്ട് കു​റ​ഞ്ഞ​തും ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​ല്‍​ഡി​എ​ഫി​നു​ണ്ടാ​യ ക​ന​ത്ത പ​രാ​ജ​യം സം​ബ​ന്ധി​ച്ച് യോ​ഗ​ത്തി​ല്‍ വി​മ​ര്‍​ശ​നം ഉ​യ​ര്‍​ന്ന​താ​യും സൂ​ച​ന​യു​ണ്ട്.


തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം വ​ന്ന​തി​നു പി​ന്നാ​ലെ എ​ല്‍​ഡി​എ​ഫി​ലെ ചി​ല നേ​താ​ക്ക​ള്‍​ക്കെ​തി​രേ പേ​രെ​ടു​ത്ത് പ​റ​യാ​തെ ക​ടു​ത്ത വി​മ​ര്‍​ശ​നം ന​ട​ത്തി ഫേ​സ് ബു​ക്ക് പോ​സ്റ്റി​ട്ടി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് സ​ജീ​വ​രാ​ഷ‌്ട്രീ​യ​ത്തി​ല്‍നി​ന്നു പി​ന്‍​മാ​റു​ന്നു​വെ​ന്ന സൂ​ച​ന​ അ​ദ്ദേ​ഹം ന​ല്‍​കി​യ​ത്.

ഫേ​സ് ബു​ക്ക് പോ​സ്റ്റി​​ന്‍റെ പൂ​ര്‍​ണ​രൂ​പം ഇ​ങ്ങ​നെ: തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം ന​ല്‍​കു​ന്ന പാ​ഠം​പ​ഠി​ക്കാ​ന്‍ ഇ​ടു​ക്കി​യി​ല്‍ ഇ​ട​തു​പ​ക്ഷ​ത്തി​ന് ക​ഴി​യ​ണം. ജ​ന​ങ്ങ​ളു​ടെ യ​ജ​മാ​ന​ന്‍​മാ​രാ​ണ് ത​ങ്ങ​ളെ​ന്നാ​ണ് പ​ല​രു​ടെയും ധാ​ര​ണ. വാ​ക്കും പ്ര​വൃത്തി​യും ത​മ്മി​ല്‍ പൊ​രു​ത്ത​മു​ണ്ടാ​ക​ണം.


പ​ല​രും "പ​ക​ലോ​പ്പ'​മാ​രാ​ണ്. പാ​റ, ക്വാ​റി, മ​ണ്ണ്, മ​ണ​ല്‍, ഭൂ​മി കൈ​യേ​റ്റ മാ​ഫി​യ​ക​ളു​ടെ തോ​ഴ​ന്‍​മാ​രാ​കാ​ന്‍ മ​ത്സ​രി​ക്കു​ന്ന​വ​രും അ​ന​ധി​കൃ​ത ക്വാ​റി ന​ട​ത്തി​പ്പു​കാ​രു​മാ​യ നേ​താ​ക്ക​ളെ ജ​ന​ങ്ങ​ള്‍ തി​രി​ച്ച​റി​യു​ന്നു​ണ്ട്. ഇ​തെ​ല്ലാം യു​ഡി​എ​ഫി​നോ ബി​ജെ​പി​ക്കോ ആ​കാം. അ​വ​രി​ല്‍നി​ന്ന് അ​തി​ല​പ്പു​റം ജ​ന​ങ്ങ​ള്‍ പ്ര​തീ​ക്ഷി​ക്കു​ന്നി​ല്ല.


ക​ഴി​ഞ്ഞ പ​ത്തു​വ​ര്‍​ഷ​ത്തെ എ​ല്‍​ഡി​എ​ഫ് ഭ​ര​ണം കേ​ര​ള​ത്തെ ഏ​റെ മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​യി. സ​ര്‍​ക്കാ​ര്‍​ ചെ​യ്യാ​വു​ന്ന​തെ​ല്ലാം ചെ​യ്തു.
എ​ന്നി​ട്ടും എ​ന്തു​കൊ​ണ്ട് വോ​ട്ട​ര്‍​മാ​ര്‍ മാ​റി വോ​ട്ട് ചെ​യ്തു. അ​പ്പം കൊ​ണ്ട് ജ​ന​ങ്ങ​ള്‍ തൃ​പ്ത​ര​ല്ല. ശ​ബ​രി​മ​ല സ്വ​ര്‍​ണ​കൊ​ള്ള​യ്‌​ക്കെ​തി​രേ ശ​ക്ത​മാ​യി അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ട്. എ​ന്നാ​ല്‍ ജ​യി​ലി​ല്‍ കി​ട​ക്കു​ന്ന​വ​രെ ത​ള്ളി​പ്പ​റ​യാ​നോ ന​ട​പ​ടി​യെ​ടു​ക്കാ​നോ ബ​ന്ധ​പ്പെ​ട്ട​വ​ര്‍ ത​യാ​റാ​കാ​ത്ത​ത് ജ​ന​ങ്ങ​ളി​ല്‍ തെ​റ്റി​ധാ​ര​ണ​യു​ണ്ടാ​ക്കി.


ഇ​ടു​ക്കി​യി​ലെ ഭൂ​പ്ര​ശ്‌​ന​മെ​ല്ലാം പ​രി​ഹ​രി​ച്ചു​വെ​ന്ന് എ​ല്‍​ഡി​എ​ഫ് പ​റ​യു​മ്പോ​ള്‍ അ​തു ജ​ന​ങ്ങ​ള്‍​ക്ക് അ​നു​ഭ​വ​പ്പെ​ട്ടി​ട്ടി​ല്ല എ​ന്ന യാ​ഥാ​ര്‍​ഥ്യം തി​രി​ച്ച​റി​യ​ണം. എ​ല്‍​ഡി​എ​ഫ് യാ​ഥാ​ര്‍​ഥ്യ​ബോ​ധ​ത്തോ​ടെ സ്വ​യം​വി​മ​ര്‍​ശ​നം ന​ട​ത്തി തെ​റ്റു​തി​രു​ത്തി ജ​ന​ങ്ങ​ളു​ടെ ഇ​ട​യി​ലേ​ക്ക് ഇ​റ​ങ്ങാ​ന്‍ ക​ഴി​യ​ണം എ​ന്നി​ങ്ങ​നെ​യാ​ണ് ഫേ​സ് ബു​ക്കി​ല്‍ കു​റി​ച്ച​ത്.
പു​തി​യ തീ​രു​മാ​ന​ത്തി​നു പി​ന്നി​ലെ​ന്താ​ണെ​ന്ന ചോ​ദ്യ​ത്തി​നും ത​നി​ക്ക് പ​റ​യാ​നു​ള്ള​ത് ത​​ന്‍റെ ഫേ​സ് ബു​ക്ക് അ​ക്കൗ​ണ്ടി​ല്‍ കു​റി​ച്ചെന്നു​മാ​യി​രു​ന്നു മ​റു​പ​ടി. തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം പു​റ​ത്തു​വ​ന്ന​തോ​ടെ സി​പി​ഐ​യി​ലും പൊ​ട്ടി​ത്തെ​റി​ക്ക് കാ​ര​ണ​മാ​യി​ട്ടു​ണ്ട്.
മു​ന്‍ എം​എ​ല്‍​എ​യും എ​ഐ​സി​സി അം​ഗ​വു​മാ​യി​രു​ന്ന ഇ.​എം.​ ആ​ഗ​സ്തി ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ​യി​ല്‍ പ​രാ​ജ​യ​പ്പെ​ട്ട​തി​നെത്തു​ട​ര്‍​ന്നു പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​നം അ​വ​സാ​നി​പ്പി​ക്കു​ന്ന​താ​യി സൂ​ചി​പ്പി​ച്ച് ഫേ​സ് ബു​ക്ക് പോ​സ്റ്റി​ട്ടി​രു​ന്നു.

Tags : nattu vishesham CPI leader K.K. Sivaraman

Recent News

Corehub Up