x
ad
Tue, 14 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഞാ​റ​യ്ക്ക​ൽ, മു​ന​മ്പം പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലെ ക​സ്റ്റ​ഡി വാ​ഹ​ന​ങ്ങ​ൾ എ​ആ​ർ ക്യാ​മ്പി​ലേ​ക്ക് മാ​റ്റും

വെബ് ഡെസ്ക്
Published: July 14, 2026 06:47 AM IST | Updated: July 14, 2026 06:47 AM IST

ഞാ​റയ്​ക്ക​ല്‍ പോ​ലീ​സ് സ്റ്റേ​ഷൻ വളപ്പിൽ സൂക്ഷിച്ചിരിക്കുന്ന വാഹനങ്ങൾ.

വൈ​പ്പി​ന്‍: ഞാ​റ​യ്ക്ക​ല്‍, മു​ന​മ്പം പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ല്‍ കേ​സി​ല്‍ പെ​ട്ട​തും അ​ല്ലാ​ത്ത​തു​മാ​യി ക​സ്റ്റ​ഡി​യി​ലു​ള്ള വാ​ഹ​ന​ങ്ങ​ള്‍ ക​ള​മ​ശേ​രി എ​ആ​ര്‍ ക്യാ​മ്പി​ലേ​ക്ക് മാ​റ്റു​ന്നു. ര​ണ്ടി​ട​ത്തും ഇ​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞി​ട്ടു​ണ്ട്.

സ്റ്റേ​ഷ​ന്‍ വ​ള​പ്പി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന എ​ല്ലാ വാ​ഹ​ന​ങ്ങ​ളും ഓ​ഗ​സ്റ്റ് 15ന് ​മു​മ്പാ​യി നീ​ക്കം ചെ​യ്യ​ണ​മെ​ന്ന ആ​ഭ്യ​ന്ത​ര​വ​കു​പ്പി​ന്‍റെ നി​ര്‍​ദേ​ശ​ത്തെ തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി. കേ​സു​ക​ള്‍ തീ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ ഓ​ഗ​സ്റ്റ് 15 നു ​ശേ​ഷം വി​ട്ടു കി​ട്ട​ണ​മെ​ങ്കി​ല്‍ സ്റ്റേ​ഷ​നി​ല്‍ എ​ത്തി വി​ടു​ത​ല്‍ രേ​ഖ​ക​ള്‍ വാ​ങ്ങി ക​ള​മ​ശേ​രി എ​ആ​ര്‍ ക്യാ​മ്പി​ല്‍ ഹാ​ജ​രാ​ക്കി അ​വി​ടെ​നി​ന്നും വാ​ഹ​ന​ങ്ങ​ള്‍ കൈ​പ്പ​റ്റേ​ണ്ടി​വ​രും.

കേ​സു​ക​ളി​ല്‍ പെ​ടാ​ത്ത​തും ഉ​ട​മ​സ്ഥ​ന്‍ ഇ​ല്ലാ​തെ ഉ​പേ​ക്ഷി​ച്ച​തു​മാ​യ വാ​ഹ​ന​ങ്ങ​ള്‍ മാ​ത്ര​മാ​ണ് നേ​ര​ത്തെ പോ​ലീ​സ് എ​ആ​ര്‍ ക്യാ​മ്പി​ലേ​ക്ക് മാ​റ്റി​യി​രു​ന്ന​ത്. മ​റ്റു വാ​ഹ​ന​ങ്ങ​ള്‍ കേ​സു​ക​ള്‍ തീ​രു​ന്ന മു​റ​യ്ക്ക് ആ​ളു​ക​ള്‍​ക്ക് വി​ട്ടു​കൊ​ടു​ക്കു​ക​യോ കൈ​പ്പ​റ്റാ​ത്ത​വ ലേ​ലം ചെ​യ്തു വി​ല്‍​ക്കു​ക​യോ ആ​യി​രു​ന്നു പ​തി​വ്.

Tags : Nattuvishesham LocalNews

Recent News

Corehub Up