x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചു​ഴ​ലി​ക്കാ​റ്റും മ​ഴ​യും; വി​ള​മ​ന​യി​ലും കാ​ഞ്ഞി​രാ​ടും വാ​ഴക്കൃ​ഷി നശിച്ചു


Published: December 6, 2025 02:03 AM IST | Updated: December 6, 2025 02:03 AM IST

തി​ല്ല​ങ്കേ​രി കാ​ഞ്ഞി​രാ​ട്ടെ ജൈ​വ ക​ർ​ഷ​ക​ൻ ഷിം​ജി​ത്തി​ന്‍റെ വാ​ഴ​ക്കൃ​ഷി​ക്ക് ചു​ഴ​ലി​ക്കാ​റ്റി​ൽ ഉ​ണ്ടാ​യ നാ​ശ​ന​ഷ്ടം.

ഇ​രി​ട്ടി: ചു​ഴ​ലി​ക്കാ​റ്റി​ലും മ​ഴ​യി​ലും വി​ള​മ​ന​യി​ലും തി​ല്ല​ങ്കേ​രി കാ​ഞ്ഞി​രാ​ടും കൃ​ഷി നാ​ശം. മേ​ഖ​ല​യി​ൽ നി​ര​വ​ധി വാ​ഴ​ക​ൾ നി​ലംപൊ​ത്തി. വി​ള​മ​ന അ​മ്പ​ല​ത്ത​ട്ടി​ൽ ഇ​ള​മ്പി​ലാ​ൻ നാ​രാ​യ​ണ​ന്‍റെ കു​ല​ച്ച നൂ​റോ​ളം വാ​ള​ക​ളാ​ണ് ന​ശി​ച്ച​ത്. സ​മീ​പ​ത്തെ വീ​ട്ടു​പ​റ​മ്പി​ലെ വാ​ഴ​ക​ളും ന​ശി​ച്ചു.

വ്യാ​ഴാ​ഴ്ച്ച വൈ​കു​ന്നേ​രം മ​ഴ​യ്‌​ക്കൊ​പ്പം ഉ​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റി​ലാ​ണ് വാ​ഴ​ക​ൾ നി​ലം​പൊ​ത്തി​യ​ത്. കാ​റ്റി​നെ പ്ര​തി​രോ​ധി​ക്കാ​ൻ വാ​ഴയ്ക്ക് താ​ങ്ങ് സ്ഥാ​പി​ച്ച് കൂ​ട്ടി​ക്കെ​ട്ടി​യെ​ങ്കി​ലും ശ​ക്ത​മാ​യ കാ​റ്റി​ൽ ത​ക​രു​ക​യാ​യി​രു​ന്നു.

തി​ല്ല​ങ്കേ​രി കാ​ഞ്ഞി​രാ​ടും കാ​റ്റ് വ​ലി​യ നാ​ശം ഉ​ണ്ടാ​ക്കി. മേ​ഖ​ല​യി​ൽ നി​ര​വ​ധി കു​ല​ച്ച​തും കു​ല​യ്ക്കാ​റാ​യ​തു​മാ​യ വാ​ഴ​ക​ളാ​ണ് ന​ശി​ച്ച​ത്. ജൈ​വക​ർ​ഷ​ക​ൻ ഷിം​ജി​ത്തി​ന്‍റെ നൂ​റി​ല​ധി​കം വാ​ഴ​ക​ളും കാ​റ്റി​ൽ ന​ശി​ച്ചു.

സ്ഥ​ലം പാ​ട്ട​ത്തി​നെ​ടു​ത്ത് ഷിം​ജി​ത്തും സു​ഹൃ​ത്തു​ക​ളാ​യ ദി​ലീ​പ​ൻ, ശ്രീ​ജി​ത്ത്, ന​ന്ദ​ന​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് ന​ട​ത്തി​യ കൃ​ഷി​യി​ലാ​ണ് വ​ലി​യ ന​ശമുണ്ടാ​യ​ത്. കു​ര​ങ്ങി​ന്‍റെ​യും കാ​ട്ടു​പ​ന്നി​യു​ടെ​യും ശ​ല്യം രൂ​ക്ഷ​മാ​യ പ്ര​ദേ​ശ​ത്ത് കൃ​ഷി​യി​ട​ത്തി​ന് ചു​റ്റും വേ​ലി സ്ഥാ​പി​ച്ചും കാ​വ​ലി​രു​ന്നും സം​ര​ക്ഷി​ച്ച കൃ​ഷി​യാ​ണ് കാ​റ്റി​ലും മ​ഴ​യി​ലും ത​ക​ർ​ന്ന​ത്.

കാ​ല​വ​ർ​ഷ​ത്തി​ന്‍റെ ആ​രം​ഭ​ത്തി​ൽ ഉ​ണ്ടാ​കാ​റു​ള്ള ന​ഷ്ടം ഒ​ഴി​വാ​ക്കാ​ൻ മ​ഴ​ക്കാ​ല​ത്തി​ന്‍റെ അ​വ​സാ​ന മാ​സ​ങ്ങ​ളി​ൽ കൃ​ഷി ന​ട​ത്തി വേ​ന​ൽ​ക്കാ​ല​ത്ത് വി​ള​വ് ല​ഭി​ക്കു​ന്ന രീ​തി​യി​ൽ ന​ട്ട കൃ​ഷി​യാ​ണ് ന​ശി​ച്ച​ത്.

കൃ​ഷി​യി​ട​ത്തി​ലെ പൊ​ക്കംകു​റ​ഞ്ഞ റോ​ബ​സ്റ്റ ഇ​ന​ത്തി​ൽ​പ്പെ​ട്ട വാ​ഴ​ക​ളി​ൽ നി​ന്ന് പ​ന്നി​ക​ൾ കു​ലതി​ന്ന് ഉ​ണ്ടാ​ക്കു​ന്ന ന​ഷ്ട​വും ഏ​റെ​യാ​ണ്. പ്ര​കൃ​തി ദു​ര​ന്ത​മാ​യി ക​ണ​ക്കാ​ക്കി ന​ഷ്ട​പ​രി​ഹാ​രം ഉ​ട​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​ണ് ക​ർ​ഷ​ക​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

Tags : Cyclone nattuvisesham locl news

Recent News

Corehub Up