ലീഗല്‍ സര്‍വീസ് സൊസൈറ്റിയുടെയും ചങ്ങനാശേരി ബാര്‍ അസോസിയേഷന്റെയും ആഭിമുഖ്യത്തില്‍ ദുരിതാശ്വാസ ക്യാമ്പില്‍ നിത്യോപയോഗ സാധനങ്ങൾ വിതരണം ചെയ്യുന്നു.
ചങ്ങനാശേരി: ലീഗല്‍ സര്‍വീസ് സൊസൈറ്റിയുടെയും ചങ്ങനാശേരി ബാര്‍ അസോസിയേഷന്റെയും ആഭിമുഖ്യത്തില്‍ പെരുന്ന ഗവ. എല്‍പിഎ സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍ നിത്യോപയോഗ സാധനങ്ങള്‍ വിതരണം ചെയ്തു. വിതരണോദ്ഘാടനം ചങ്ങനാശേരി ഫാസ്റ്റ് ട്രാക്ക് ജഡ്ജി രഞ്ജിത്ത് കൃഷ്ണന് നിര്‍വഹിച്ചു.
യോഗത്തില്‍ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടര്‍ പി.എസ്. മനോജ്, നഗരസഭാ പ്രതിപക്ഷ നേതാവ് പി.എ. നസിര്‍, സി.കെ. ജോസഫ്, പി.എസ്. അരുണ്‍, ജുബിന്‍ എന്നിവര്‍ പങ്കെടുത്തു.
Tags : Local News Nattuvishesham Daily necessities distributed