ഹെൻട്രി പീറ്റർ
കൊല്ലം: അഞ്ചാലുംമൂട് എസ്ര ഗ്ലോബൽ ട്രാവൽസിന്റെ വീസ തട്ടിപ്പിനിരയായ യുവാവ് ജീവനൊടുക്കി. ശക്തികുളങ്ങര തട്ടാന്തര ചെപ്പേവടക്കത്തിൽ ഗുരുദേവ നഗർ 47എ സൈജു നിവാസിൽ സൈജു ഹെൻട്രി പീറ്റർ (39) ആണ് മരിച്ചത്.
എലിവിഷം കഴിച്ച് ചികിത്സയിലിരിക്കെ ഇന്നലെ രാവിലെയാണ് മരണം. വീസയ്ക്കായി സൈജു അഞ്ചുലക്ഷം രൂപ എസ്ര ഗ്ലോബൽ ട്രാവൽസിനു നൽകിയിരുന്നു.
കൂടാതെ ലക്ഷങ്ങളുടെ കടബാധ്യതയും ഉണ്ടായിരുന്നതായി ശക്തികുളങ്ങര പൊലിസ് പറഞ്ഞു.
ദുരൂഹ മരണത്തിനു കേസെടുത്തെന്നും കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും പൊലിസ് അറിയിച്ചു. സംസ്കാരം നടത്തി. ഭാര്യ: ആൻസി. മക്കൾ: ജെസിയ മേരി, ഈവ് മരിയ, യൊവാന മരിയ, അമീറ മറിയം.
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് കോടിക്കണക്കിനു രൂപ തട്ടിയെടുത്ത എസ്ര ട്രാവൽ ഏജൻസി ഉടമ മേരി ലോപ്പസ്, സിഇഒ അരുൺ എന്നിവരെ ചണ്ഡിഗഡിൽനിന്ന് അഞ്ചാലുംമൂട് പൊലിസ് അറസ്റ്റു ചെയ്തിരുന്നു. ഒട്ടേറെ ഉദ്യോഗാർഥികളിൽനിന്ന് ഏഴു ലക്ഷം രൂപ മുതൽ വാങ്ങിയതായാണു പരാതി. കുരീപ്പുഴ ബൈപാസിൽ പ്രവർത്തിക്കുന്ന എസ്ര ഗ്ലോബൽ ട്രാവൽസിന്റെ പേരിൽ മാത്രം 4.5 കോടിയോളം തട്ടിയെടുത്തെന്നാണ് കേസ്.
Tags : young man dies Nattuvishesham DistrictNews