x
ad
Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സൗ​ജ​ന്യ കെ-​ഫോ​ണ്‍ സേ​വ​നം നി​ര്‍​ത്ത​ലാ​ക്കി​യ ന​ട​പ​ടി പി​ൻ​വ​ലി​ക്ക​ണം: കെ​പി​പി​എ​ച്ച്എ

വെബ് ഡെസ്ക്
Published: July 30, 2026 10:48 PM IST | Updated: July 30, 2026 10:48 PM IST

പ​ത്ത​നം​തി​ട്ട: സ്കൂ​ളു​ക​ളി​ൽ കെ-​ഫോ​ണ്‍ വ​ഴി​യു​ള്ള സൗ​ജ​ന്യ ഇ​ന്‍റ​ര്‍​നെ​റ്റ് സേ​വ​നം നി​ര്‍​ത്ത​ലാ​ക്കി​യ
ന​ട​പ​ടി പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് കേ​ര​ള പ്രൈ​വ​റ്റ് പ്രൈ​മ​റി ഹെ​ഡ്മാ​സ്റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ.

സം​സ്ഥാ​ന​ത്തെ എ​ല്ലാ​വ​ര്‍​ക്കും കു​റ​ഞ്ഞ ചെ​ല​വി​ലും ഗു​ണ​മേ​ന്മ​യു​ള്ള​തു​മാ​യ ഇ​ന്‍റ​ര്‍​നെ​റ്റ് ല​ഭ്യ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ മു​ൻ സ​ര്‍​ക്കാ​ര്‍ കൊ​ണ്ടു​വ​ന്ന പ​ദ്ധ​തി​യാ​ണ് കെ-​ഫോ​ണ്‍. ഐ​ടി വ​കു​പ്പി​ന് കീ​ഴി​ല്‍ കെ​എ​സ്ഇ​ബി, കെ​എ​സ്‌​ഐ​ടി​ഐ​എ​ല്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് പ​ദ്ധ​തി മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കു​ന്ന​ത്. സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ള്‍, സ്‌​കൂ​ളു​ക​ള്‍, മ​റ്റ് സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ള്‍ എ​ന്നി​വ​യെ​ല്ലാം കെ-​ഫോ​ണ്‍ വ​ഴി ബ​ന്ധി​പ്പി​ച്ചി​രു​ന്നു.

എ​ന്നാ​ൽ കെ-​ഫോ​ണ്‍ വ​ഴി​യു​ള്ള ഇ​ന്‍റ​ര്‍​നെ​റ്റ് സേ​വ​ന​ത്തി​ന് സ്‌​കൂ​ളു​ക​ള്‍ പ​ണ​മ​ട​യ്ക്ക​ണ​മെ​ന്നാ​ണ് സ​ർ​ക്കാ​ർ പു​തി​യ ഉ​ത്ത​ര​വി​റ​ക്കി​യി​രി​ക്കു​ന്ന​ത്. ബി​ല്ല് അ​ട​ക്കു​ന്ന​വ​ര്‍​ക്ക് മാ​ത്രം ഇ​ന്‍റ​ര്‍​നെ​റ്റ് സേ​വ​നം ന​ല്‍​കി​യാ​ല്‍ മ​തി​യെ​ന്ന് കെ-​ഫോ​ണും തീ​രു​മാ​നി​ച്ചി​രി​ക്കു​ക​യാ​ണ്.

സം​സ്ഥാ​ന​ത്ത് 6000 സ്‌​കൂ​ളു​ക​ളി​ലാ​ണ് കെ-​ഫോ​ണ്‍ സേ​വ​നം ന​ല്‍​കു​ന്ന​ത്. ഒ​രു ഓ​ഫീ​സി​നും ഇ​നി മു​ത​ല്‍ സൗ​ജ​ന്യ​മി​ല്ലെ​ന്നാ​യി​രു​ന്നു അ​വ​ര്‍ അ​റി​യി​ച്ചി​രു​ന്ന​ത്. 2018 മു​ത​ലാ​ണ് കെ-​ഫോ​ണ്‍ സേ​വ​നം ല​ഭി​ച്ചു​തു​ട​ങ്ങി​യ​ത്. സൗ​ജ​ന്യ ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​നം തു​ട​രാ​ന്‍ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി​ഷ​യ​ത്തി​ല്‍ ഇ​ട​പെ​ട്ട് സ്‌​കൂ​ളു​ക​ള്‍​ക്കു​ണ്ടാ​കു​ന്ന സാ​മ്പ​ത്തി​ക​ബു​ദ്ധി​മു​ട്ട് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് കെ​പി​പി​എ​ച്ച്എ
പ്ര​സി​ഡ​ന്‍റ് എ​ൻ.​സി. അ​ബ്ദു​ല്ല​ക്കു​ട്ടി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​ഐ. അ​ജി​കു​മാ​ർ എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Tags : Nattuvishesham Districtnews K-FON service

Recent News

Corehub Up