x
ad
Sat, 1 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മൂ​വാ​റ്റു​പു​ഴ മ​ണ്ഡ​ല​ത്തി​ലെ റോ​ഡു​ക​ൾ ന​വീ​ക​രി​ക്ക​ണ​മെ​ന്ന്

വെബ് ഡെസ്ക്
Published: August 1, 2026 01:10 AM IST | Updated: August 1, 2026 01:10 AM IST

പ്രതീകാത്മക ചിത്രം

മു​വാ​റ്റു​പു​ഴ : മു​വാ​റ്റു​പു​ഴ മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ റോ​ഡു​ക​ളു​ടെ ന​വീ​ക​ര​ണ​ത്തി​നാ​യി തു​ക അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം​എ​ൽ​എ മ​ന്ത്രി പി.​കെ. ബ​ഷീ​റു​മാ​യി ച​ർ​ച്ച ന​ട​ത്തി.

ശ​ബ​രി​മ​ല പാ​ക്കേ​ജി​ൽ ഉ​ൾ​പ്പെ​ടു​ത്തി മു​വാ​റ്റു​പു​ഴ മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ റോ​ഡു​ക​ൾ ന​വീ​ക​രി​ക്ക​ണ​മെ​ന്ന് എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​ധാ​ന​മാ​യും എം​സി റോ​ഡി​ന്‍റെ ന​വീ​ക​ര​ണ​മാ​ണ് എം​എ​ൽ​എ ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്.

ശ​ബ​രി​മ​ല തീ​ർ​ഥാ​ട​നം ആ​രം​ഭി​ക്കു​ന്ന​തി​നു മു​ന്പു ത​ന്നെ പ​ദ്ധ​തി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്ക​ണ​മെ​ന്ന് എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു. എം​സി റോ​ഡി​ന്‍റെ മു​വാ​റ്റു​പു​ഴ മ​ണ്ഡ​ല​ത്തി​ലെ ഭാ​ഗ​ങ്ങ​ളു​ടെ ന​വീ​ക​ര​ണ​മാ​ണ് എം​എ​ൽ​എ കൂ​ടി​ക്കാ​ഴ്ച്ച​യി​ൽ ഉ​ന്ന​യി​ച്ച​ത്. റോ​ഡി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലും കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ട​ത് മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി.

കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ അ​റ്റ​കുറ്റ പ​ണി​ക​ൾ ന​ട​ത്താ​ത്ത​ത് മൂ​ലം റോ​ഡു​ക​ൾ വ​ള​രെ മോ​ശം അ​വ​സ്ഥ​യി​ലാ​ണ്. ബി​എം​ബി​സി നി​ല​വാ​ര​ത്തി​ൽ റോ​ഡു​ക​ൾ ടാ​ർ ചെ​യ്താ​ലും ഏ​താ​നും വ​ർ​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ ത​ന്നെ ബി​സി നി​ല​വാ​ര​ത്തി​ൽ ഓ​വ​ർ​ലേ ടാ​റിം​ഗ് ചെ​യ്താ​ൽ മാ​ത്ര​മേ റോ​ഡു​ക​ൾ ദീ​ർ​ഘ​കാ​ലം നി​ല​നി​ൽ​ക്കു​ക​യു​ള്ളു​വെ​ന്ന് എം​എ​ൽ​എ പ​റ​ഞ്ഞു.

അ​പ​ക​ട സാ​ധ്യ​ത​യു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ ക്രാ​ഷ് ബാ​രി​യ​ർ, സ്പീ​ഡ് ബ്രേ​ക്ക​ർ, റി​ഫ്ല​ക്ട​ർ, സൈ​ൻ​ബോ​ർ​ഡ്, സ്പീ​ഡ് ക​ൺ​ട്രോ​ൾ സി​സ്റ്റം എ​ന്നി​വ സ്ഥാ​പി​ക്ക​ണം. ഇ​തി​നാ​യി റോ​ഡ് സേ​ഫ്റ്റി ഫ​ണ്ട്‌ വി​നി​യോ​ഗി​ക്ക​ണം. വെ​ള്ള​ക്കെ​ട്ടു​ക​ൾ ഒ​ഴി​വാ​ക്കാ​ൻ കാ​ന​ക​ളു​ടെ ശു​ചീക​ര​ണം, എം​സി റോ​ഡി​ലെ തെ​രു​വ് വി​ള​ക്കു​ക​ളു​ടെ ന​വീ​ക​രി​ക്ക​ണം എ​ന്നി​വ​യും മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി.

മു​ൻ​പ് സ്ഥാ​പി​ച്ച സോ​ളാ​ർ ലൈ​റ്റു​ക​ൾ ഇ​പ്പോ​ൾ പ്ര​വ​ർ​ത്ത​ന ര​ഹി​ത​മാ​ണ്. ആ​വ​ശ്യ​ത്തി​ന് വെ​ളി​ച്ചം ഇ​ല്ലാ​ത്ത​ത് മൂ​ല​മാ​ണ് എം​സി റോ​ഡി​ൽ അ​പ​ക​ട​ങ്ങ​ൾ കൂ​ടു​ത​ലും സം​ഭ​വി​ക്കു​ന്ന​തും എം​സി റോ​ഡി​നാ​യി പ്ര​ത്യേ​ക റോ​ഡ് സു​ര​ക്ഷ പ​ദ്ധ​തി സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നും എം​എ​ൽ​എ മ​ന്ത്രി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

Tags : renovate roads NattuVishasham DistrictNews

Recent News

Corehub Up