ചേർത്തല എൻ. ശങ്കരൻകുട്ടി സ്മാരക ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച എൻ ശങ്കരൻകുട്ടിയുടെ 26-ാമത് ചരമവാർഷിക സമ്മേളനം ഡെപ്യൂട്ടി സ്പീക്കർ
ചേർത്തല: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ വിദേശയാത്ര സംബന്ധിച്ച് നടക്കുന്ന വ്യാജപ്രചരണങ്ങളെ പ്രവർത്തകർ ഒറ്റക്കെട്ടായി പ്രതിരോധിക്കണമെന്ന് ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ. എൻ. ശങ്കരൻകുട്ടിയുടെ 26-ാമത് ചരമവാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഡെ. സ്പീക്കർ.
മന്ത്രി സർക്കാർ ചെലവിലല്ല പോയതെന്ന് വ്യക്തമായിട്ടും നവമാധ്യമങ്ങളിൽ വ്യാജ പ്രചരണങ്ങൾ നടക്കുകയാണ്. ഇത്തരം പ്രചരണങ്ങളെ നേരിയാൻ പ്രാദേശിക നേതൃത്വങ്ങൾക്ക് കഴിയണം.
ശങ്കരൻകുട്ടി ട്രസ്റ്റ് പ്രസിഡന്റ് ജി. വിശ്വംഭരൻനായർ അധ്യക്ഷനായി. എ.ഡി. തോമസ് എംഎല്എ, യുഡിഎഫ് ജില്ലാ ചെയര്മാന് സി.കെ. ഷാജിമോഹന്, സെക്രട്ടറി ജി. സോമകുമാർ, വൈസ് പ്രസിഡന്റ് ബി. ഭാസി, വി.എൻ അജയൻ, കെ.സി. ആന്റണി, ടി.എസ്. രഘുവരൻ, സി.വി. രാധാകൃഷ്ണൻ, ഐസക് മാടവന, പി. ഉണ്ണികൃഷ്ണൻ, എസ്. ശ്രീകുമാര് മാമ്പല, സി.പി. കര്ത്ത എന്നിവർ പ്രസംഗിച്ചു.
Tags : Nattuvishesham DistrictNews DeepikaNews Deputy Speaker