ജില്ലാ അത്ലറ്റിക് ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടനം നിർവഹിച്ച് തലശേരി മുനിസിപ്പൽ ചെയർപേഴ്സൺ കാരായി ചന്ദ്രശേഖരൻ പ്രസംഗിക്കുന്നു.
തലശേരി: തലശേരി മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന ജില്ലാ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ തലശേരി അത്ലറ്റിക് ക്ലബ് കുതിപ്പ് തുടരുന്നു.115 ഇനങ്ങൾ പൂർത്തിയായപ്പോൾ 221 പോയിന്റുകളുമായി ഒന്നാം സ്ഥാനത്താണ്. നിലവിലെ ചാമ്പ്യന്മാരായ കണ്ണൂർ അത്ലറ്റിക് അക്കാദമി 169 പോയിന്റുകളുമായി രണ്ടാം സ്ഥാനത്താണ്. 83 പോയിന്റുകൾ നേടിയ ജിവിഎച്ച്എസ്എസ് സ്പോർട്സാണ് മൂന്നാം സ്ഥാനത്തുള്ളത്. തൊട്ടുപിന്നാലായുള്ളവർ, പോയിന്റ് ബ്രാക്കറ്റിൽ എന്നീ ക്രമത്തിൽ. ചെറുപുഴ മീന്തുള്ളി ക്യാപ്റ്റൻ അക്കാദമി (73), തലശേരി ക്ലാസിക് അത്ലറ്റിക് ക്ലബ് (66) തലശേരി സായ് (60). ചാന്പ്യൻഷിപ്പ് ഇന്ന് സമാപിക്കും.
ചാമ്പ്യൻഷിപ് തലശേരി മുനിസിപ്പൽ ചെയർപേഴ്സൺ കാരായി ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു.അസോസിയേഷൻ പ്രസിഡന്റ് ജോസ് മാത്യു അധ്യക്ഷത വഹിച്ചു. സെക്രട്ടറി യു. ഷാജി, കെ.കെ. പവിത്രൻ, ബേബി ആന്റണി, പി. മഹിലേഷ്, ഇ. സുരേഷ് ബാബു എന്നിവർ പ്രസംഗിച്ചു.
Tags : NattuVishesham DistrictNews