x
ad
Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉ​ന്ന​ത വി​ജ​യി​ക​ൾ​ക്ക് ‌ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​ദ​രം


Published: June 13, 2026 02:14 AM IST | Updated: June 13, 2026 02:14 AM IST

ഇ​രി​ട്ടി: ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ ഇ​രി​ട്ടി, മ​ട്ട​ന്നൂ​ർ ഉ​പ​ജി​ല്ല​യി​ലെ വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ച്ചു. ഇ​രി​ട്ടി ത​ന്തോ​ട് പാ​രി​ഷ് ഹാ​ളി​ൽ ന​ട​ന്ന വി​ജ​യോ​ത്സ​വം വി. ​ശി​വ​ദാ​സ​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജീ​വ​ത മൂ​ല്യങ്ങ​ളും ഇ​ന്ത്യ​ൻ ഭ​ര​ണഘ​ട​ന ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന ആ​ശ​യ​ങ്ങ​ളും ഉ​ൾ​ക്കൊ​ണ്ട് മു​ന്നോ​ട്ട് പോ​കാ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ക​ഴി​യ​ണ​മെ​ന്ന് എം​പി പ​റ​ഞ്ഞു.

ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​യി​ൽ മു​ഴു​വ​ൻ മാ​ർ​ക്ക് നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ​യും നൂ​റു ശ​ത​മാ​നം വി​ജ​യം നേ​ടി​യ വി​ദ്യാ​ല​യ​ങ്ങ​ളെ​യും എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ൽ എ​ല്ലാ വി​ഷ​യ​ത്തി​ലും എ ​പ്ല​സ് നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ​യും ആ​ദ​രി​ച്ചു.

ച​ട​ങ്ങി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​നോ​യ് കു​ര്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്‌​സ​ൺ ബോ​ബി എ​ണ്ണ​ച്ചേ​രി​യി​ൽ, ഇ​രി​ട്ടി ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്‌​സ​ൺ വി. ​വി​നോ​ദ്കു​മാ​ർ, പാ​യം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​വി​നോ​ദ്കു​മാ​ർ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ജെ​യ്‌​സ​ൺ കാ​ര​ക്കാ​ട്ട്, ഇ​രി​ട്ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എം. ​സു​മേ​ഷ്, പാ​യം ‌​പ​ഞ്ചാ​യ​ത്തം​ഗം എ.​പി. ഹ​രി​ത, ഫാ. ​ജോ​സ​ഫ് ക​ള​രി​ക്ക​ൽ, ഇ​രി​ട്ടി എ​ഇ​ഒ സ​ത്യ​ൻ, മ​ട്ട​ന്നൂ​ർ ബി​പി​സി​മാ​രാ​യ കെ.​വി. മു​നീ​ർ, നി​ഷാ​ന്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : respect for top achievers Nattuvishesham District News

Recent News

Corehub Up