മലയോര ഹൈവേയിൽ അരങ്ങം ടൗണിൽ തമ്പടിച്ചിരിക്കുന്ന തെരുവുനായകൾ.
ആലക്കോട്: ആലക്കോട് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ തെരുവുനായ ശല്യം രൂക്ഷമാകുന്നു. ആലക്കോട് ടൗൺ, അരങ്ങം, നെല്ലിപ്പാറ, രയറോം, മൂന്നാംകുന്ന്, തേർത്തല്ലി ടൗൺ എന്നിവിടങ്ങളിലാണ് തെരുവുനായ ശല്യം കാരണം ജനങ്ങൾ പൊറുതി മുട്ടിയിരിക്കുന്നത്.
ബസ് കാത്തിരിപ്പുകേന്ദ്രങ്ങളിലടക്കം തെരുവുനായകൾ തന്പടിക്കുന്നത് ജനങ്ങളെ ഭീതിയിലാക്കുന്നുണ്ട്. സ്കൂൾ കുട്ടികൾ, കാൽനടയാത്രക്കാർ എന്നിവരാണ് ഏറ്റവും കൂടുതൽ ദുരിതം നേരിടുന്നത്, ഇരുചക്രവാഹനങ്ങളെ തെരുവുനായകൾ കൂട്ടത്തോടെ പിന്തുടരുന്നതിനെ തുടർന്ന് യാത്രക്കാർക്ക് ഭയന്ന് വീണ് പരിക്കേറ്റിട്ടുമുണ്ട്. വർധിച്ചുവരുന്ന തെരുവുനായ ശല്യത്തിന് പരിഹാരം കാണാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags : Stray dog nattuvishesham district news deepika news menace severe in the Alakkode