x
ad
Sun, 13 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​ഹ​രി​ക്കെ​തി​രേ ഡോ​ർ ടു ​ഡോ​ർ കാ​മ്പ​യി​ൻ ആരംഭിച്ചു

വെബ് ഡെസ്ക്
Published: September 13, 2026 01:26 AM IST | Updated: September 13, 2026 01:26 AM IST

അ​ഞ്ചു​തെ​ങ്ങ് പ​ഞ്ചാ​യ​ത്ത് എ​ട്ടാം വാ​ർ​ഡ് പു​ത്ത​ൻ​ന​ട​യി​ൽ "ല​ഹ​രി​ക്കെ​തി​രേ നാ​മൊ​ന്നാ​യി' എന്ന പ​ദ്ധ​തി​യു​ടെ ഒ​ന്നാം​ഘ​ട്ട​ത്തി​ന്‍റെ ഭാ​ഗ​മാ​യി ആ​രം​ഭി​ച്ച ഡോ​ർ ടു ​ഡോ​ർ കാ​ന്പ​യി​

ആ​റ്റി​ങ്ങ​ൽ: അ​ഞ്ചു​തെ​ങ്ങ് പ​ഞ്ചാ​യ​ത്ത് എ​ട്ടാം വാ​ർ​ഡ് പു​ത്ത​ൻ​ന​ട​യി​ൽ ല​ഹ​രി​ക്കെ​തി​രെ നാ​മൊ​ന്നാ​യി എ​ന്ന പ​ദ്ധ​തി​യു​ടെ ഒ​ന്നാം​ഘ​ട്ട​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ഡോ​ർ ടു ​ഡോ​ർ കാ​ന്പ​യി​ൻ പ​രി​പാ​ടി ആ​രം​ഭി​ച്ചു. ജ​ന​പ്ര​തി​നി​ധി​ക​ൾ, പൊലിസ് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ, കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ, ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് വീ​ടു​ക​ളി​ൽ കാ​യ​ന്പി​ൻ ന​ട​ത്തു​ന്ന​ത്.

ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ളെ ക​ണ്ടെ​ത്തു​വാ​നു​ള്ള ശ്ര​മ​മാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന​ത്. തു​ട​ർ​ന്ന് അ​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ കൗ​ൺ​സി​ലിം​ഗ് ന​ൽ​കും. കൗ​ൺ​സി​ലിം​ഗ് പോ​രാ​തെ വ​രു​ന്ന ആ​ളു​ക​ളെ ചി​കി​ത്സ​യ്ക്കും വി​ധേ​യ​രാ​ക്കും. പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം ക​ട​യ്ക്കാ​വൂ​ർ സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ജി.​പ്രൈ​ജു നി​ർ​വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ഷീ​ല, പ​ഞ്ചാ​യ​ത്ത് അം​ഗം എ​സ്. പ്ര​വീ​ൺ​ച​ന്ദ്ര, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ടി. ​ഷാ​ജു, ചി​ത്ര സേ​ന​ൻ, റ​ഫീ​ഖ ബീ​വി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham DistrictNews DeepikaNews drugs

Recent News

Corehub Up