x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ര്‍ മോ​ഷ്ടി​ച്ചു വില്പന നടത്തിയ ഡ്രൈ​വ​റും സം​ഘ​വും അ​റ​സ്റ്റി​ല്‍


Published: December 6, 2025 01:52 AM IST | Updated: December 6, 2025 01:52 AM IST

അറസ്റ്റിലായ റം​സാ​ന്‍, ഹം​നാ​സ്, അ​സ്ഹ​റു​ദ്ദീ​ന്‍

കാ​സ​ര്‍​ഗോ​ഡ്: ഉ​ട​മ​സ്ഥ​ന്‍റെ കാ​ര്‍ മോ​ഷ്ടി​ച്ച ഡ്രൈ​വ​റും സം​ഘ​വും അ​റ​സ്റ്റി​ൽ. ചെ​മ്മ​നാ​ട് മേ​ല്‍​പ​റ​മ്പ് സ്വ​ദേ​ശി റം​സാ​ന്‍ സു​ല്‍​ത്താ​ന്‍ ബ​ഷീ​ര്‍ (25), കാ​സ​ര്‍​ഗോ​ഡ് ത​ള​ങ്ക​ര തെ​രു​വ​ത്ത് സ്വ​ദേ​ശി ടി.​എ​ച്ച്. ഹം​നാ​സ് (24), പാ​ല​ക്കാ​ട് തെ​ങ്ക​ര പു​ഞ്ച​ക്കോ​ട് സ്വ​ദേ​ശി പി.​കെ. അ​സ്ഹ​റു​ദ്ദീ​ന്‍ (36) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഡി​സം​ബ​ര്‍ ഒ​ന്നി​നു രാ​ത്രി​യി​ലാ​ണ് മ​ധൂ​ര്‍ ഇ​സ​ത്ത് ന​ഗ​ര്‍ സ്വ​ദേ​ശി മു​ഹ​മ്മ​ദ് മു​സ്ത​ഫ​യു​ടെ വീ​ട്ടു​മു​റ്റ​ത്തു നി​ന്നും ടൊ​യോ​ട്ട ഗ്ലാ​ന്‍​സ കാ​റും കാ​റി​ലു​ണ്ടാ​യി​രു​ന്ന 32,000 രൂ​പ​യും ഉ​ള്‍​പ്പെ​ടെ 13.12 ല​ക്ഷം രൂ​പ​യു​ടെ മു​ത​ല്‍ മോ​ഷ​ണം പോ​യ​ത്.

വി​ദ്യാ​ന​ഗ​ര്‍ പോ​ലീ​സ് കാ​റി​ന്‍റെ ജി​പി​എ​സ് കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​നേ​ഷ്വ​ണ​ത്തി​ല്‍ പാ​ല​ക്കാ​ട് ജി​ല്ലയി​ലെ അ​ഗ​ളി പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ കൂ​ടി ഓ​ടി​ച്ച് പോ​കു​ന്ന​താ​യി ക​ണ്ട​ത്തി. വി​വ​രം കാ​സ​ര്‍​ഗോ​ഡ് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ബി.​വി. വി​ജ​യ​ഭാ​ര​ത് റെ​ഡ്ഡി പാ​ല​ക്കാ​ട് പോ​ലീ​സി​നെ അ​റി​യി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ അ​ഗ​ളി പോ​ലീ​സ് വാ​ഹ​നം ത​മി​ഴ്‌​നാ​ട് മേ​ട്ടു​പ്പാ​ള​യ​ത്തു നി​ന്നും പി​ടി​കൂ​ടി.

കേ​സി​ലെ മൂ​ന്നാം​പ്ര​തി അ​സ്ഹ​റു​ദ്ദീ​നെ വാ​ഹ​ന​മു​ള്‍​പ്പെ​ടെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. പോ​ലീ​സ് വാ​ഹ​നം ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ക്കു​ന്ന സ​മ​യം കാ​റി​ന്‍റെ ഒ​റി​ജി​ന​ല്‍ ന​മ്പ​ര്‍ പ്ലേ​റ്റ് മാ​റ്റി ത​മി​ഴ്‌​നാ​ട് ര​ജി​സ്‌​ട്രേ​ഷ​ന്‍ ന​മ്പ​ര്‍ പ്ലേ​റ്റ് പ​തി​ച്ച നി​ല​യി​ലാ​യി​രു​ന്നു. തു​ട​ര്‍​ന്നു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മ​റ്റു പ്ര​തി​ക​ളെ പി​ടി​കൂ​ടു​ന്ന​ത്.

ഡ്രൈ​വ​റാ​യി​രു​ന്ന റം​സാ​ന്‍ ഉ​ട​മ​സ്ഥ​ന്‍റെ വീ​ട്ടി​ല്‍ നി​ന്നും കാ​റി​ന്‍റെ ചാ​വി എ​ടു​ത്തു​പ​ക​രം സാ​മ്യ​മു​ള്ള മ​റ്റൊ​രു ഡ​മ്മി ചാ​വി വാ​ങ്ങി വ​ച്ച് ര​ണ്ടാം​പ്ര​തി​യു​ടെ സ​ഹാ​യ​ത്തോ​ടെ കാ​ര്‍ ക​വ​രു​ക​യാ​യി​രു​ന്നു. കാ​ര്‍ വി​ല്പ​ന ന​ട​ത്തി കി​ട്ടി​യ തു​ക​യി​ല്‍ നി​ന്നും 1.40 ല​ക്ഷം രൂ​പ ര​ണ്ടാം​പ്ര​തി താ​മ​സി​ക്കു​ന്ന ക്വാ​ര്‍​ട്ടേ​ഴ്‌​സി​ല്‍ നി​ന്നും വാ​ഹ​ന​ത്തി​ന്‍റെ ഒ​റി​ജി​ന​ല്‍ ന​മ്പ​ര്‍ പ്ലേ​റ്റ് പെ​രു​മ്പ​ള കു​ഞ്ഞ​ടു​ക്കം എ​ന്ന സ്ഥ​ല​ത്തു നി​ന്നും ക​ണ്ടെ​ത്തി.

റം​സാ​നെ​തി​രേ വി​ദ്യാ​ന​ഗ​ര്‍, പ​രി​യാ​രം, മേ​ല്‍​പ​റ​മ്പ, കു​മ്പ​ള എ​ന്നീ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലും ഹം​നാ​സി​നെ​തി​രേ ഹൊ​സ്ദു​ര്‍​ഗ്, മേ​ല്‍​പ​റ​മ്പ് എ​ന്നീ സ്റ്റേ​ഷ​നു​ക​ളി​ലു​മാ​യി കേ​സു​ക​ളു​ണ്ട്.

Tags : Driver and gang arrested nattuvisesham locl news

Recent News

Corehub Up